പൂനൂര്‍പുഴ സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തണം

കൊടുവള്ളി: പൂനൂര്‍പുഴ പുറമ്പോക്ക് ഭൂമി കൈയേറിയത് തിരിച്ചു പിടിക്കുന്നതിനുള്ള സര്‍വേ നടപടി ത്വരിതപ്പെടുത്തണമെന്ന് കൊടുവള്ളിയില്‍ നടന്ന സേവ് പൂനൂര്‍പുഴ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് അഞ്ചിന് വൈകീട്ട് നാലിന് കൊടുവള്ളി മിനിസ്റ്റേഡിയത്തില്‍ പുഴ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു. നഗരസഭ മേഖലയില്‍ കടവുകള്‍ കേന്ദ്രീകരിച്ച് പ്രാദേശികപുഴ സംരക്ഷണ സമിതികള്‍ രൂപവത്കരിക്കും. സേവ് ഫോറം പ്രസിഡന്‍റ് പി.എച്ച്. ത്വാഹ ഉദ്ഘാടനം ചെയ്തു. ഇ.സി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. അസിസ്റ്റന്‍റ് കലക്ടര്‍ കെ.കെ. വിജയന്‍, ഒ.പി. റഷീദ്, പി.സി. ജമാല്‍, പി. പ്രജീഷ്, ആര്‍.സി. സുബൈര്‍, നജു തങ്ങള്‍സ്, എന്‍.പി. ഇഖ്ബാല്‍, വി.സി. നാസര്‍, നൗഷാജ് എരഞ്ഞോണ, സുബൈര്‍ സംസാരിച്ചു. അശ്റഫ് വാവാട് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍; കെ.കെ. വിജയന്‍ (പ്രസി), അശ്റഫ് വാവാട്, കെ. ഖാദര്‍, ഒ.കെ. നജീബ് (വൈ. പ്രസി), ഇ.സി. മുഹമ്മദ് മാസ്റ്റര്‍ (സെക്ര), പി.സി. ജമാല്‍, എന്‍.പി. ഇഖ്ബാല്‍, പി.കെ. ശഫീഖ് (ജോ. സെക്ര), ഒ. പി. റഷീദ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.