കൊച്ചുമക്കള്‍ പാടി; ഡാഡക്ക് സ്മരണാഞ്ജലിയൊരുക്കി

കോഴിക്കോട്: ‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ളോ...’ എന്നുതുടങ്ങുന്ന വരികള്‍ ഗസല്‍ധാര ഓഡിറ്റോറിയത്തിലുയര്‍ന്നപ്പോള്‍ നഗരത്തിലെ സംഗീതപ്രേമികള്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറ ഓര്‍മകളിലലിഞ്ഞു. മലയാളത്തിന്‍െറ പ്രിയപ്പെട്ട പാട്ടുകാരനും അടുപ്പക്കാരുടെ സ്വന്തം ഡാഡയുമായ കോഴിക്കോട് അബ്ദുല്‍ഖാദറിന് സ്മരണാഞ്ജലിയായി ഒരുക്കിയ കൊച്ചുമക്കളുടെ സംഗീതാര്‍ച്ചനയിലായിരുന്നു ഗൃഹാതുരത്വ നിമിഷങ്ങള്‍. നഗരത്തിലെ സംഗീതകൂട്ടായ്മയായ ഗസല്‍ധാരയാണ് അദ്ദേഹത്തിന്‍െറ 40ാം ചരമവാര്‍ഷികത്തിന്‍െറ ഭാഗമായി കൊച്ചുമക്കളുടെ ഗാനാഞ്ജലി ഒരുക്കിയത്. അബ്ദുല്‍ ഖാദറിന്‍െറ മകനും ഗായകനുമായ നജ്മല്‍ ബാബുവിന്‍െറ മകന്‍ റഹാന്‍ നജ്മല്‍, അബ്ദുല്‍ ഖാദറിന്‍െറ മകള്‍ സുറയ്യയുടെ കൊച്ചുമകളായ കാമില ഫൈസല്‍, സഹോദരന്‍ നവീന്‍ എന്നിവരാണ് പാട്ടുകൊണ്ട് ഡാഡക്ക് ഓര്‍മപ്പൂക്കളര്‍പ്പിച്ചത്. ‘എന്തിനു കവിളില്‍ ബാഷ്പധാര’, ‘എങ്ങനെ നീ മറക്കും കുയിലേ’, ‘ആജ് ജാനേ കീ സിദ്’, ‘സാരംഗാ തേരി യാദ് മെം’ തുടങ്ങിയ പാട്ടുകളാണ് മൂന്നുപേരും പാടിയത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണം ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ഗസല്‍ധാര പ്രസിഡന്‍റ് ലത്തീഫ് സ്റ്റെര്‍ലിങ് അധ്യക്ഷത വഹിച്ചു. നദീം നൗഷാദ്, രാജന്‍ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കക്കോടി സ്വാഗതവും ബീരാന്‍ കല്‍പ്പുറത്ത് നന്ദിയും പറഞ്ഞു. റസാഖ് (ഹാര്‍മോണിയം), ധര്‍മേഷ്(തബല) എന്നിവര്‍ പിന്തുണയേകി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറ കുടുംബാംഗങ്ങളുള്‍പ്പെടെ ഏറെപ്പേര്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.