മുക്കം: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ളാസുകളും ഡിജിറ്റല്‍വത്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി പറഞ്ഞു. കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ 53ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ ടി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ നവാസ് ഓമശ്ശേരി ആമുഖപ്രഭാഷണം നടത്തി. സ്കൂളിലെ സംസ്ഥാനതല വിജയികള്‍ക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ്, ജില്ലതല വിജയികള്‍ക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ഉപജില്ല ഫുട്ബാള്‍ വിജയികള്‍ക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം, ഉപജില്ലതല വിജയികള്‍ക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.പി. ജമീല, എന്‍ഡോവ്മെന്‍റ് വിതരണം അബ്ദുല്ല കുമാരനല്ലൂര്‍, സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതി പ്രകാശനം വി.എന്‍. ജംനാസ്, കാരുണ്യ ട്രസ്റ്റിന്‍െറ ഉദ്ഘാടനം മാനേജര്‍ നവാസ് ഓമശ്ശേരി എന്നിവര്‍ നിര്‍വഹിച്ചു. എം. ദിവ്യ, ഇ.പി. ബാബു, കെ.വി. ജോസഫ് മാസ്റ്റര്‍, ഡോ. കെ. മുഹമ്മദ് ഷാഫി, എം.ജെ. എല്‍സമ്മ, പ്രകാശന്‍ കോരല്ലൂര്‍, മൈമൂന ടീച്ചര്‍, സി.പി. ഹസീന, എം. അജയന്‍, എ.എസ്. നദി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക എം.പി. ഷൈന സ്വാഗതവും സുഹറ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഷമല്‍ ചെറുവാടിയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.