കോഴിക്കോട്: നഗരത്തെ ലഹരിമുക്തമാക്കാന്‍ സിറ്റി പൊലീസിന്‍െറ ‘വാര്‍ ഓഫ് ഡ്രഗ്സ്’ പദ്ധതിക്ക് തുടക്കം. കഴിഞ്ഞ 15നാണ് സിറ്റി പൊലീസ് കമീഷണര്‍ ജെ. ജയനാഥിന്‍െറ നേതൃത്വത്തില്‍ നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ ജില്ലാ നോഡല്‍ ഓഫിസറായി പദ്ധതി ആസൂത്രണം ചെയ്ത് ഉത്തരവിറക്കിയത്. ജില്ലാ നോഡല്‍ ഓഫിസറെ കൂടാതെ 12 സ്റ്റേഷനുകളിലും ഓരോ സ്റ്റേഷന്‍ നോഡല്‍ ഓഫിസറുമുണ്ടാകും. അനധികൃത മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും വില്‍പനയും വേരോടെ പിഴുതെറിയുക, സിറ്റി പൊലീസ് പരിധിയെ ലഹരിമുക്തമാക്കുക എന്നിവയാണ് പ്രധാനലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ഈ സാമൂഹിക വിപത്തിനെതിരെയും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന കേസ് വിവരങ്ങള്‍ ആവശ്യമെങ്കില്‍ കോര്‍പറേഷന്‍ അധികൃതര്‍, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവരെ അറിയിച്ച് നിയമാനുസൃത നടപടി സ്വീകരിക്കും. ഒന്നില്‍ക്കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്നവരുടെ പേരില്‍ സി.ആര്‍.പി.സി 107 പ്രകാരം ജില്ല കലക്ടറുടെ അനുമതി പ്രകാരം കരുതല്‍ തടവില്‍ സൂക്ഷിക്കും. പിടിച്ചെടുക്കുന്ന ഉല്‍പന്നങ്ങളുടെ സാമ്പിളും ഫോട്ടോയും സൂക്ഷിക്കുകയും രാസപരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. ഓരോ സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന അനധികൃത മദ്യവില്‍പനയും മറ്റും കണ്ടെത്തേണ്ടതും നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ നോഡല്‍ ഓഫിസര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തേണ്ടതുമാണ്. റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായ സഹകരണവും തേടാം. ജില്ല നോഡല്‍ ഓഫിസര്‍ ദിവസവും പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഴ്ചയില്‍ സിറ്റി പൊലീസ് മേധാവിക്ക് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.