തിരുവമ്പാടി: ഗ്രാമപഞ്ചായത്തില്‍ 13ാം പഞ്ചവത്സര പദ്ധതി രൂപവത്കരണ പ്രവര്‍ത്തനത്തിന് തുടക്കമായി. ആസൂത്രണ സമിതി, ഗ്രാമപഞ്ചായത്ത് ഭരണസമിതി, വര്‍ക്കിങ് ഗ്രൂപ് എന്നിവയുടെ സംയുക്ത യോഗം വികസന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. ഒമ്പതാം പദ്ധതി മുതല്‍ നടപ്പാക്കിയ പദ്ധതികള്‍ യോഗം വിലയിരുത്തി. അയല്‍സഭകളും ഗ്രാമസഭകളും മാര്‍ച്ച് പത്തിനകം പൂര്‍ത്തീകരിക്കും.15ന് നടക്കുന്ന വികസന സെമിനാറില്‍ പദ്ധതിക്ക് അന്തിമ രൂപംനല്‍കും. യോഗം പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഗീത വിനോദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, സി.കെ. കാസിം, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ. ദിവാകരന്‍, ഏലിയാമ്മ ജോര്‍ജ്, ആന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.