ലീഗ് മണ്ഡലം ജംബോ കമ്മിറ്റി: പ്രതിഷേധവുമായി അണികള്‍ രംഗത്ത്

നാദാപുരം: പാര്‍ട്ടി ഭരണഘടന മറികടന്ന് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജംബോ കമ്മിറ്റിയാക്കിയതിനെതിരെ പാര്‍ട്ടി അണികളില്‍ വ്യാപക പ്രതിഷേധം. ജംബോ കമ്മിറ്റിക്കെതിരെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് പ്രതിഷേധ കത്തയച്ചതായാണ് വിവരം. ചിലര്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നേരിട്ട് പാണക്കാട്ടുമത്തെിയതായി അറിയുന്നു. മണ്ഡലം നേതൃത്വത്തിന്‍െറ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ വിവിധ പഞ്ചായത്തുതല ശാഖാ കമ്മിറ്റികളും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ 10ന് ചേര്‍ന്ന മണ്ഡലം കൗണ്‍സില്‍ തെരഞ്ഞെടുപ്പാണ് വിവാദമായത്. മണ്ഡലം കമ്മിറ്റിയിലേക്ക് ലീഗിന്‍െറ ഭരണഘടന മറികടന്ന് ജംബോ കമ്മിറ്റിയാണ് നിലവില്‍വന്നത്. ഭരണഘടന പ്രകാരം മണ്ഡലം കമ്മിറ്റിയില്‍ ഒമ്പതുപേരാണ് വേണ്ടത്. എന്നാല്‍, നേതൃത്വത്തിലത്തൊന്‍ നേതാക്കള്‍ കൂട്ടമായി മത്സരിച്ചപ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തി 15 അംഗ സമവായ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതോടെ മണ്ഡലം കമ്മിറ്റിയില്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് മൂന്നുപേര്‍ വേണ്ടിടത്ത് ആറുപേര്‍ വീതമായി. പാര്‍ട്ടി കമ്മിറ്റി ഡി.സി.സി കമ്മിറ്റി മോഡലാക്കിയതിലാണ് അണികളില്‍ രോഷത്തിനിടയാക്കിയത്. മണ്ഡലം പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു മാത്രമാണ് യഥാര്‍ഥത്തില്‍ സമവായത്തിലത്തൊന്‍ കഴിഞ്ഞുള്ളൂ. മറ്റു സഹ ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് കുപ്പായമിട്ട ആരും പിന്മാറാന്‍ തയാറാവാത്തതോടെ എല്ലാവരെയും ഭാരവാഹികളാക്കുകയായിരുന്നു. ഇതിന് പാര്‍ട്ടി ഭരണഘടനപോലും തടസ്സമായി നിന്നില്ല. പുതിയ സാഹചര്യത്തില്‍ മണ്ഡല കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാന നേതൃത്വം എങ്ങനെ അംഗീകാരം നല്‍കുമെന്ന് കണ്ടുതന്നെ അറിയണം. ഒരിക്കലുമില്ലാത്തവിധം വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാകാനും കടുത്ത മത്സരമാണ് നടന്നത്. പലരെയും വെട്ടിനിരത്തിയാണ് കമ്മിറ്റികള്‍ നിലവില്‍വന്നത്. പഞ്ചായത്തുകളില്‍ തോറ്റവരെയടക്കം മണ്ഡലം കമ്മിറ്റിയില്‍ കുടിയിരുത്തേണ്ടിയും വന്നു. പാര്‍ട്ടിയുടെ ജനപ്രതിനിധി, വിവിധ സ്ഥാപനങ്ങളില്‍ ഭാരവാഹി സ്ഥാനം വഹിക്കുന്നവര്‍ എന്നിവര്‍ അടക്കം മണ്ഡലം നേതൃത്വത്തിലത്തൊന്‍ മത്സരിച്ച് കാമ്പയിന്‍ നടത്തിയതായാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.