നരിക്കുനി: അമ്മമാരുടെ കൂട്ടായ്മയില്‍ പാറന്നൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ ഗണിത ലാബൊരുങ്ങി. കുട്ടികളുടെ ഗണിതപഠനം രസകരവും മികവുറ്റതുമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന 60ഓളം പഠനോപകരണങ്ങളാണ് അമ്മമാരുടെ കരവിരുതില്‍ ഒരുങ്ങിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായി സ്കൂള്‍ പി.ടി.എയും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്നാണ് വ്യത്യസ്തമായ ശില്‍പശാലക്ക് അവസരമൊരുക്കിയത്. വിദേശ രാജ്യങ്ങളിന്‍ പ്രൈമറി തലത്തിന്‍ ഗണിതപഠനം രസകരമാക്കാന്‍ ഉപയോഗിച്ചുവരുന്ന പഠനോപകരണങ്ങളാണ് അമ്മമാര്‍ ചേര്‍ന്ന് തയാറാക്കിയത്. മുഴുവന്‍ കുട്ടികള്‍ക്കും വ്യക്തിഗതമായി ആവശ്യമുള്ളത്രയും പഠനോപകരണങ്ങള്‍ ഒരു ദിവസംകൊണ്ട് തയാറാക്കി. കോഴിക്കോട് ഡയറ്റിന്‍െറ അക്കാദമിക പിന്തുണയോടെ നടക്കുന്ന ശില്‍പശാലയില്‍ 40 രക്ഷിതാക്കള്‍ പങ്കെടുത്തു. ഗണിതപഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതിന് അമ്മമാരെ പ്രാപ്തരാക്കുന്ന രീതിയിലാണ് ശില്‍പശാല വിഭാവനം ചെയ്തിരുന്നത്. ഡയറ്റ് ലെക്ചറര്‍ യു.കെ. അബ്ദുന്നാസര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.സി. സാലിഹ് സ്വാഗതം പറഞ്ഞു. ടി.കെ. അബ്ദുസ്സലാം ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ധര്‍മ അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ വഹീദ്, ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.