താമരശ്ശേരി: ആധുനിക കാലഘട്ടത്തിന്‍െറ വെല്ലുവിളികള്‍ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനും പ്രതിരോധത്തിന്‍െറയും സഹനത്തിന്‍െറയും ക്ഷമയുടെയും പുത്തന്‍ പാഠങ്ങള്‍ അഭ്യസിക്കുന്നതിനുമായി പുതുപ്പാടി ഗവ. ഹൈസ്കൂളില്‍ ആയോധന കലാപരിശീലനം ആരംഭിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍െറ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടത്തുന്ന തൈക്വാന്‍ഡോ പരിശീലനത്തിനാണ് പുതുപ്പാടി ഗവ. ഹൈസ്കൂളില്‍ തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും തൈക്വാന്‍ഡോ പരിശീലനം ഒരു പരിധിവരെ പ്രയോജനമാകും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ. ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ടി.എ. നാസിര്‍ അധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം സോബി ജോസ്, എം.കെ. സന്ദര്‍ലാല്‍, ബേബി ഗീത, വിദ്യാര്‍ഥി പ്രതിനിധി സോണിയ ജോസ്, വിജില എന്നിവര്‍ പ്രസംഗിച്ചു. തൈക്വാന്‍ഡോ ബ്ളാക് ബെല്‍റ്റ് നേടിയ ആതിരയാണ് പരിശീലനം നല്‍കുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും ഇ. ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.