എടച്ചേരിയില്‍ ഭക്ഷ്യവിഷ ബാധ: ആയിരത്തോളം പേര്‍ ചികിത്സതേടി

വടകര: മഖാം ഉറൂസിന്‍െറ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആയിരത്തോളം പേര്‍ക്ക് വിഷബാധ. എടച്ചേരി കളിയാംവെള്ളി മലോല്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മഖാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി വിതരണം ചെയ്ത ബിരിയാണി കഴിച്ചവരാണ് വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി എത്തിയത്. കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയുമാണ് അനുഭവപ്പെട്ടത്. വടകര, മാഹി, നാദാപുരം, ഓര്‍ക്കാട്ടേരി, പയ്യോളി, കൊയിലാണ്ടി, തലശ്ശേരി, വില്യാപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സ തേടിയത്തെിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതലാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. പൊതികളിലായി വീടുകളിലേക്ക് ഭക്ഷണം കൊണ്ടുപോയി വൈകീട്ടും രാത്രിയുമായി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് പറയുന്നു. കൂടുതല്‍ പേര്‍ വിഷബാധയേറ്റ് ആശുപത്രികളില്‍ എത്തിയതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ സജീവമായി. ഇതോടെ, നേര്‍ച്ചയുടെ ഭാഗമായി ചൊവ്വാഴ്ച വിതരണം ചെയ്യേണ്ട ഭക്ഷണം പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് തടഞ്ഞു. വടകര, കൊയിലാണ്ടി താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി ആറായിരത്തോളം പേരാണ് ഉറൂസില്‍ പങ്കെടുക്കാനത്തെിയത്. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ജില്ല ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ആനന്ദിന്‍െറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അറുനൂറില്‍പരം രോഗികള്‍ എത്തിച്ചേര്‍ന്ന ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പരിശോധന നടത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ നിന്നും വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണ പദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ച് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും. വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ 80 പേരില്‍ 17 പേരെ അഡ്മിറ്റ് ചെയ്തു. സഹകരണ ആശുപത്രിയില്‍ 40ഓളം പേരാണ് ചികിത്സ തേടിയത്തെിയത്. ഇവരില്‍ 21 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ആശ ആശുപത്രിയിലത്തെിയ 50 പേരില്‍ രണ്ടു പേരെ അഡ്മിറ്റ് ചെയ്തു. സി.എം ആശുപത്രിയിലത്തെിയ 30 പേരില്‍ രണ്ടു പേരെ അഡ്മിറ്റ് ചെയ്തു. വില്യാപ്പള്ളി എം.ജെ ആശുപത്രിയില്‍ 30ഉം, നാദാപുരം സി.എച്ച്.സിയില്‍ 119 പേരും ചികിത്സ തേടി. സംഭവസ്ഥലം കോഴിക്കോട് ഫുഡ് ആന്‍ഡ്സേഫ്റ്റി വിഭാഗം, വടകര തഹസില്‍ദാര്‍ ടി.കെ സതീഷ്കുമാര്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അരവിന്ദാക്ഷന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ഭാസ്കരന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.