കോഴിക്കോട്: വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഹസ്നാസ് ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കോടതി ജാമ്യമനുവദിച്ച അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോളജില്‍ വരുന്നതിന് നിയമതടസ്സമില്ളെന്നും കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. ആത്മഹത്യക്ക് കാരണം കോളജില്‍നിന്നുള്ള മാനസികപീഡനമാണെന്ന് പൊലീസ് കണ്ടത്തെി. ഹസ്നാസിന്‍െറ മാതാവ് വടകര തോടന്നൂര്‍ സ്വദേശിനി ഹൈറുന്നീസ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംഭവത്തിന് ഉത്തരവാദികളായ അധ്യാപകര്‍ ഇപ്പോഴും കോളജില്‍ വരുന്നുണ്ടെന്നും അന്വേഷണത്തില്‍ പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു. അന്വേഷണം നിഷ്പക്ഷവും സുതാര്യവുമായി നടത്തണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. കമീഷന്‍ നിര്‍ദേശപ്രകാരം പൊലീസ് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍: കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലാണ് വിദ്യാര്‍ഥി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍നിന്നുള്ള മാനസികപീഡനവും പ്രേരണയുമാണ് ആത്മഹത്യക്ക് കാരണം. കേസില്‍ കേരള റാഗിങ് നിരോധന നിയമപ്രകാരം അന്വേഷണം നടത്തിവരുകയാണ്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡിലായിരുന്നവര്‍ ഹൈകോടതിയില്‍നിന്നും ജാമ്യമെടുത്തു. ഏഴുമുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് സെഷന്‍സ് കോടതിയും ജാമ്യമനുവദിച്ചു. പയ്യോളി പൊലീസ് ഇന്‍സ്പെക്ടറാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.