കോഴിക്കോട്: ജാതിരാഷ്ട്രീയത്തിന്‍െറ നോവുകളും തിരിച്ചറിവുകളും ഒരിക്കല്‍കൂടി ചര്‍ച്ചക്കെടുക്കുന്നതായിരുന്നു കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മൂന്നാം ദിവസം പ്രദര്‍ശിപ്പിച്ച സജി പാലമേലിന്‍െറ ‘ആറടി’. ദലിത് സ്വത്വരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍നിന്ന് വേറിട്ട ചേരുവകളായിരുന്നു ഈ സിനിമയില്‍. കുഞ്ഞിക്കോരു മാസ്റ്റര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ പണ്ഡിതന്‍െറ ശവശരീരവുമായി ആറടി മണ്ണിലേക്കുള്ള യാത്രയിലൂടെ കേരളത്തിന്‍െറ, ഇന്ത്യയുടെ വര്‍ത്തമാന പരിസരത്തെ അടയാളപ്പെടുത്തുകയാണ് സിനിമ. ദലിതന്‍െറ നിലനില്‍പിന്‍െറ രാഷ്ട്രീയത്തോടൊപ്പം സവര്‍ണ-വലതുപക്ഷ രാഷ്ട്രീയത്തിന്‍െറ കൗശലങ്ങള്‍ക്ക് ദലിതനെങ്ങനെ ചേരുവയാകുന്നുവെന്ന് സിനിമ മറയില്ലാതെ പറയുന്നു. ഒപ്പം വിവാഹത്തിനായാലും മരണാനന്തര ചടങ്ങുകളിലായാലും ജനപ്രതിനിധികളുടെ സാമീപ്യം സംഭവമായി ആഘോഷിക്കുന്ന മധ്യവര്‍ഗ മലയാളിയുടെ മാനസികനിലയെ സമര്‍ഥമായി പരിഹസിക്കുന്നുമുണ്ട്. കുഞ്ഞിക്കോരു മാസ്റ്ററുടെ ആശുപത്രിവാസം മുതല്‍ മൃതശരീരവുമായുള്ള യാത്രയും പൊതുദര്‍ശനവും അവസാനം അടക്കംചെയ്യാനുള്ള ആറടി മണ്ണിനായുള്ള ബന്ധുക്കളുടെ നിസ്സഹായതയുമാണ് സിനിമ. പ്രിയപ്പെട്ടവരുടെ മൃതശരീരം പോലും അടക്കം ചെയ്യാന്‍ ഭൂമില്ലാതെയായിപ്പോകുന്നവരുടെ വിഹ്വലതകളും രാഷ്ട്രീയക്കാരന്‍െറ ഉപകരണങ്ങള്‍ മാത്രമായി ചതിക്കപ്പെടുന്ന ദലിത് ജീവിതവും സവര്‍ണ രാഷ്ട്രീയത്തിലെ നിലനില്‍ക്കുന്ന നേര്‍ക്കാഴ്ചകളുമൊക്കെ ശക്തമായി അവതരിപ്പിക്കാന്‍ സംവിധായകനാവുന്നുണ്ട്. ഇ. സന്തോഷ് കുമാറിന്‍െറ ഒരാള്‍ക്ക് എത്ര മണ്ണ് വേണം എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് ആറടി. രാഷ്ട്രീയ പ്രവര്‍ത്തകനായുള്ള തന്‍െറ അനുഭവങ്ങള്‍ സിനിമക്ക് ഏറെ സഹായകരമായതായി സംവിധായകന്‍ സജി പാലമേല്‍ പ്രദര്‍ശനത്തിനുശേഷം നടത്തിയ ഓപണ്‍ ഫോറത്തില്‍ പറഞ്ഞു. ഏറെ പ്രതിസന്ധികള്‍ക്കിടയില്‍നിന്നാണ് സിനിമ പൂര്‍ത്തിയാക്കാനായതെങ്കിലും സിനിമ കണ്ടിറങ്ങുന്നവരുടെ ഈറനണിഞ്ഞ കണ്ണുകള്‍ തന്‍െറ ഉദ്യമം വെറുതെയാക്കിയില്ളെന്ന തിരിച്ചറിവ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.കോഴിക്കോടന്‍ ആസ്വാദകര്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയതെന്ന് സജി പറഞ്ഞു. അടുത്ത വെള്ളിയാഴ്ചയാണ് പടം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനത്തെുന്നത്. ബംഗാളി സംവിധായകന്‍ സൈബാല്‍ മിത്രയുടെ ‘ചിതോകര്‍’, സുമിത്ര ഭാവെയും സുനില്‍ സുക്താങ്കറും ചേര്‍ന്നൊരുക്കിയ ‘കാസവ്’ ഏകാധിപതിയുടെ വീഴ്ചയുടെയും പലായനത്തിന്‍െറയും കഥ പറയുന്ന മുഹ്സിന്‍ മഖ്മല്‍ ബഫിന്‍െറ ‘ദ പ്രസിഡന്‍റ്’ ബൈജു ലൈല രാജിന്‍െറ ‘അവസ്ഥ’ എന്നിവയും ഞായറാഴ്ച പ്രദര്‍ശിപ്പിച്ചു. മാനാഞ്ചിറ ഓപണ്‍ തിയറ്ററില്‍ മനോജ് കാനയുടെ ‘ചായില്യ’വും പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.