കോഴിക്കോട്: കേരള ക്രിക്കറ്റ് ഭരണരംഗത്ത് നടമാടുന്ന കൊടിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതികരിച്ചതിന്‍െറ പേരില്‍ അഞ്ചുവര്‍ഷമായി ജില്ലയിലെ ഒരുപറ്റം ക്ളബുകളും കളിക്കാരും തഴയപ്പെട്ടിരിക്കുകയാണെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ വിമതപക്ഷം പ്രസിഡന്‍റ് പി. സതീഷ് ചന്ദ്രന്‍ ആരോപിച്ചു. ഒൗദ്യോഗിക ക്രിക്കറ്റ് അസോസിയേഷന്‍െറ കീഴില്‍ ക്രിക്കറ്റ് നശിക്കുകയാണ്. ഇവിടത്തെ ലീഗ് ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് അധ$പതിച്ചു. ലീഗിലെ പല മത്സരങ്ങളും കടലാസില്‍മാത്രമാണ് നടക്കുന്നത്. പല ക്ളബുകളും വ്യാജമാണ്. ജില്ല ലീഗിലെ ഒരു കളിക്കാരനെപ്പോലും സംസ്ഥാനതലത്തിലേക്കത്തെിക്കാന്‍ അസോസിയേഷന് കഴിഞ്ഞിട്ടില്ല. കോടഞ്ചേരിയില്‍ നടത്തിക്കൊണ്ടിരുന്ന അക്കാദമി നിലവാരക്കുറവ് മനസ്സിലാക്കി അടച്ചുപൂട്ടുമ്പോഴേക്ക് അതിന്‍െറ പേരില്‍ കോടികള്‍ തുലച്ചുകഴിഞ്ഞിരുന്നു. ഇപ്പോള്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഭരിക്കുന്ന കമ്മിറ്റി നിയമവിരുദ്ധമാണെന്നുള്ള കോടതി നിരീക്ഷണം നിലവിലുണ്ട്. സുപ്രീംകോടതി നിഷ്കര്‍ഷിച്ച ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ യാതൊരു നടപടിയും കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്തരം അനീതിക്കെതിരെ ബി.സി.സി.ഐ അഡ്മിനിസ്ട്രേറ്റിവ് പാനലിനടുത്ത് എല്ലാ വസ്തുതകളും ചൂണ്ടിക്കാട്ടി വിശദമായ പരാതികൊടുക്കുമെന്നും സതീഷ് ചന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സ്വന്തമായി ഗ്രൗണ്ടില്ലാത്തതാണ് ജില്ലയില്‍ ക്രിക്കറ്റിന്‍െറ വളര്‍ച്ചക്ക് പ്രശ്നമാകുന്നതെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഒൗദ്യോഗികവിഭാഗം പ്രസിഡന്‍റ് ഡോ. എ.എം. നജീബ് പറഞ്ഞു. സ്വന്തമായി ഗ്രൗണ്ടില്ളെന്ന അപകാത പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.