കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വര്‍ധിപ്പിച്ച നിരക്ക് നടപ്പാക്കാന്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമായി. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുത്തത്. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിരക്കുവര്‍ധന പ്രതിഷേധത്തത്തെുടര്‍ന്ന് മരവിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് എച്ച്.ഡി.എസ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണറിയിച്ചിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിരക്കുവര്‍ധനയുമായി മുന്നോട്ടുപോവാന്‍ ഒരിക്കല്‍ കൂടി വികസന സമിതി തീരുമാനമെടുത്തത്. എച്ച്.ഡി.എസ് ജീവനക്കാരുടെ വേതനവര്‍ധന, നിലവില്‍ എച്ച്.ഡി.എസിനുകീഴില്‍ നടത്തുന്ന ലാബ് ടെസ്റ്റുകളുടെയും മറ്റു രോഗനിര്‍ണയ പരിശോധനകളുടെയും റീഏജന്‍റുകള്‍ക്കുണ്ടായ അമിത വിലവര്‍ധന, ആശുപത്രിയുടെ ദൈനംദിന ചെലവുകളില്‍ വന്ന വന്‍വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ വികസനസമിതി നഷ്ടത്തിലേക്ക് നീങ്ങിയിരുന്നു. നിരക്കുവര്‍ധിപ്പിക്കാത്തപക്ഷം ചികിത്സയും സേവനങ്ങളും നല്‍കാന്‍ കഴിയില്ളെന്നായതോടെയാണ് വര്‍ധന എന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. കോടികള്‍ മുടക്കി ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബ്, 16 സൈ്ളസ് സി.ടി സ്കാനര്‍, എക്കോ കാര്‍ഡിയോഗ്രാം മെഷീന്‍, 64 സൈ്ളസ് സി.ടി സ്കാനര്‍ തുടങ്ങിയവയുടെ ബാങ്ക്ലോണ്‍ തിരിച്ചടക്കാനുണ്ട്. ഈ ലോണ്‍ ഇനത്തില്‍ കോടികളാണ് ആശുപത്രിയുടെ ബാധ്യത. എച്ച്.ഡി.എസ് അക്കൗണ്ടില്‍ ആവശ്യത്തിന് തുക ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയില്‍ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികളുടെ ബില്ല് യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ പല കമ്പനികളും കരാറില്‍നിന്ന് പിന്മാറുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. എക്സ്റേ, സി.ടി, എം.ആര്‍.ഐ ഫിലിം തുടങ്ങിയവയാണ് ഇത്തരം ഉപകരണങ്ങള്‍. ഇവയുടെ വിതരണം നിര്‍ത്തുന്നത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കാനിടയാക്കും. ഇക്കാരണത്താലാണ് നിരക്കുവര്‍ധനയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വികസന സമിതികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ് പുതുക്കിയ നിരക്കുകളെന്നാണ് അധികൃതരുടെ വാദം. സ്വകാര്യ ലാബുകള്‍ ഈടാക്കുന്നതിന്‍െറ പകുതിയിലും കുറഞ്ഞ തുക മാത്രമേ ഈടാക്കുകയുള്ളൂ എന്നും അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.