കോഴിക്കോട്: സ്ത്രീധനം പോരാത്തതിന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 28,000 രൂപ പിഴയും. കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂര്‍ ഉള്ളാട്ടില്‍ രജിനോള്‍ഡ് റസാരിയോ എന്ന ബൈജുവിനെയാണ് (41) മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ഒന്നര വര്‍ഷംകൂടി തടവ് അനുഭവിക്കണം. 2015 ജൂലൈ 12ന് ഉച്ചക്ക് 1.30ഓടെ ഭാര്യ ബിന്ദുവിന്‍െറ (37) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. വാടക വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴായിരുന്നു ആക്രമണം. ആഗസ്റ്റ് 12ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിന്ദു മരിച്ചു. ആശുപത്രിയില്‍വെച്ച് ബിന്ദുവിന്‍െറ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിലും സ്ത്രീധനപീഡനത്തിലും കുറ്റക്കാരനാണെന്ന് കണ്ടത്തെിയാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.