കോഴിക്കോട്: കനത്ത പട്രോളിങ്ങും പൊലീസ് നായുടെ സഹായവും തേടിയതിന് പിന്നാലെ മാഹിമദ്യത്തിന്‍െറ ജില്ലയിലേക്കുള്ള ഒഴുക്ക് തടയാന്‍ എക്സൈസ് അതിര്‍ത്തിസേനയും. ഇന്‍സ്പെക്ടറുടെ കീഴില്‍ ജില്ലയിലെ 12 എക്സൈസ് ഓഫീസുകളില്‍ നിന്നായി ദിവസവും പ്രത്യേക സംഘത്തിന് പട്രോളിങ് ചുമതല നല്‍കുന്നതാണിത്. 24 മണിക്കൂറും ഇവിടെ സേനാംഗങ്ങളുടെ സാന്നിധ്യമുണ്ടാവും. അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയാണ് ദൗത്യം. നിലവിലുള്ള പട്രോളിങ്ങിന് പുറമെ ഇരുചക്രവാഹനമുള്‍പ്പെടെയുള്ളവ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എക്സൈസ് സംഘം ഇപ്പോള്‍ വാഹന പരിശോധന നടത്തുന്നുണ്ട്. പരിശോധനക്കിടെ നിര്‍ത്താതെ പോവുന്ന വാഹനങ്ങളെ പിടികൂടലും അതിര്‍ത്തി സേനയുടെ ഉത്തരവാദിത്തമാണ്. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശ പ്രകാരം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സുരേഷിന്‍െറ നേതൃത്വത്തിലാണ് ‘ബോര്‍ഡര്‍ പട്രോളിങ് പാര്‍ട്ടി’ തയാറാക്കിയത്. മാഹിയില്‍നിന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും ജില്ലയിലേക്ക് മദ്യക്കടത്തുണ്ട്. പൊലീസ് നായുടെ സഹായത്തോടെ അഴിയൂര്‍ ചെക്പോസ്റ്റിലെ പരിശോധനയില്‍ ബസുകളിലും ഇരുചക്രവാഹനങ്ങളിലും മദ്യം കടത്തിയത് പിടികൂടിയിരുന്നു. ഇതിനുപുറമെയാണ് ബോര്‍ഡര്‍ പട്രോളിങ് സംഘം. അതേസമയം, ട്രെയിന്‍ വഴിയും മാഹിയില്‍നിന്ന് മദ്യക്കടത്ത് വ്യാപകമാണ്. രഹസ്യവിവരം ലഭിക്കുന്ന കേസുകളില്‍ മാത്രമാണ് പലപ്പോഴും ട്രെയിനുകളില്‍ പരിശോധന നടക്കുന്നത്. ട്രെയിന്‍ വഴിയുള്ള മദ്യക്കടത്ത് നിയന്ത്രിക്കാന്‍ റെയില്‍വേ പൊലീസിന്‍െറ സഹകരണം ആവശ്യമാണെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മദ്യനയത്തിന്‍െറ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ പഞ്ചനക്ഷത്രമൊഴികെയുള്ള ബാറുകളും ഏതാനും ബിവറേജുകളും അടച്ചതോടെ മാഹിമദ്യവും വ്യാജമദ്യവും സ്പിരിറ്റും ജില്ലയിലേക്ക് ഒഴുകുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ വെളിച്ചത്തില്‍ എക്സൈസ്, പൊലീസ്, വനം വകുപ്പുകള്‍ സംയുക്ത റെയ്ഡും അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയും നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ തുടര്‍ച്ചയാണ് പുതിയ വിഭാഗം. തമിഴ്നാട്ടിലും കര്‍ണാടകയിലും മദ്യത്തിന് നികുതി കുറവായതിനാല്‍ വില താരതമ്യേന കുറവാണ്. കേരളത്തില്‍ എല്ലാ മാസവും ഒന്നിന് റീട്ടെയില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാറില്ളെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ ഇത് ബാധകമല്ല. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നികുതിയിളവുമൂലം മദ്യം വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മദ്യം സുലഭമായ ഗോവയിലാകട്ടെ ഇവ കടത്തുന്നത് തടയാന്‍ കാര്യമായ പരിശോധനകളുമില്ല. മംഗലാപുരത്ത് നിന്നും ട്രെയിന്‍വഴിയുള്ള മദ്യക്കടത്തുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളും മലനിരകളും കേന്ദ്രീകരിച്ച് വ്യാപകമായി കള്ളവാറ്റും നടക്കുന്നുണ്ട്. 4300 കള്ളുഷാപ്പുകളുള്ള കേരളത്തില്‍ വ്യാജകള്ള് വിപണനം നടത്തുന്ന ലോബിയും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.