കയ്യിട്ടാപ്പൊയില്‍ ബിവറേജസ് ഒൗട്ട്ലെറ്റ്: എം.എല്‍.എയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ചു

മുക്കം: നഗരസഭയിലെ കയ്യിട്ടാപ്പൊയിലില്‍ പുതുതായി ബിവറേജസ് ഒൗട്ട്ലെറ്റ് തുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി നടന്നുവരുന്ന നാട്ടുകാരുടെ ഇരിപ്പ് സമരം പിന്‍വലിച്ചു. പ്രതിഷേധം വ്യാപകമായതോടെ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് വ്യാഴാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഒൗട്ട്ലെറ്റ് ഈ പ്രദേശത്ത് സ്ഥാപിക്കില്ളെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വ്യാഴാഴ്ചയും നിരവധി സംഘടനകളും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തി. കഴിഞ്ഞ ദിവസം ഒൗട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ നഗരസഭ പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.എയുടെ സന്ദര്‍ശനം. വ്യാഴാഴ്ച ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) മുക്കം സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സമരപ്പന്തലിലത്തെി. സംസ്ഥാന പ്രസിഡന്‍റ് സി.പി. ചെറിയ മുഹമ്മദ് ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നിസ മുഖ്യ പ്രഭാഷണം നടത്തി. കെ. അസീസ്, അബൂബക്കര്‍ പുതുക്കുടി, കെ.പി. ജാബിര്‍, പി.കെ. ശരീഫുദ്ദീന്‍, നിസാം കാരശ്ശേരി, യു. നസീബ്, ഷമീര്‍ മുക്കം, ടി.പി. അബൂബക്കര്‍, കെ.വി. നവാസ്, ഇസ്ഹാഖ്, കെ.പി. അന്‍വര്‍ സാലിഹ്, യൂസുഫ്, സി.കെ. നവാസ്, ബഷീര്‍, മുഹാജിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.