മുക്കം: നഗരസഭയിലെ ജനവാസ മേഖലയായ കയ്യിട്ടാപൊയിലില്‍ ബിവറേജ് ഒൗട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്യശാലക്കെതിരെയുള്ള ഇരിപ്പ് സമരം ഏഴാം ദിവസം പിന്നിട്ടതിനുപുറമെ വിവിധ മേഖലയില്‍നിന്നുള്ളവര്‍ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലത്തെി. വിവിധ സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യവുമായി എത്തുന്നത്.തിങ്കളാഴ്ച മുക്കം വെസ്റ്റ് മാമ്പറ്റ ബൈപാസ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം നല്‍കി. കൂടാതെ എക്സൈസ് മന്ത്രി, കമീഷണര്‍, സ്ഥലം എം.എല്‍.എ എന്നിവര്‍ക്ക് പരാതിയും സമര്‍പ്പിച്ചു. ഒൗട്ട്ലെറ്റിനെതിരെയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.എം.സി.ടി നഴ്സിങ് കോളജ്, കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ സ്കൂള്‍, മുക്കം ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രകടനവുമായി സമരപ്പന്തലിലത്തെി. സാലി മാത്യു, നവാസ് ഓമശ്ശേരി, ധന്യ, കെ.ടി. ഹൃദ്യ, സംഗീത ദേവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.