നരിക്കുനി: നരിക്കുനി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പൂനൂര്‍ റോഡ് ജങ്ഷന്‍ വികസനത്തിന് സാധ്യതയേറുന്നു. ജങ്ഷന്‍ വികസനത്തിന് പ്രതീക്ഷയായി ഇവിടെയുള്ള കെട്ടിടം വിലയ്ക്കുവാങ്ങുകയും പൊളിച്ചുമാറ്റുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൂനൂര്‍ റോഡ് ജങ്ഷന്‍ വികസനത്തിന് തടസ്സമായി നിന്നിരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് കാരാട്ട് റസാഖ് എം.എല്‍.എയുടെയും നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും ശ്രമഫലമായി 10 ലക്ഷം രൂപ നല്‍കി വിലയ്ക്കുവാങ്ങിയത്. കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കെട്ടിടം പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സുഗമമാകും. നീളം കൂടിയ കെ.എസ്.ആര്‍.ടി.സി ബസുകളും ഇരുവശത്തുനിന്നും ഒന്നിച്ചു വരുന്ന വാഹനങ്ങളും ജങ്ഷനില്‍ കുടുങ്ങുന്ന അവസ്ഥക്ക് ഇനി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വീതി കുറഞ്ഞ ഈ ഭാഗത്ത് കെട്ടിടം പൊളിച്ച് റോഡാക്കുന്നതോടെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് ജങ്ഷ കടക്കുന്നതിന് ആവശ്യമായ സൗകര്യം ലഭിക്കും. ഇവിടെയുള്ള വൈദ്യുതി പോസ്റ്റും മറ്റും മാറ്റി സ്ഥാപിക്കുന്നതോടെ ഈ ജങ്ഷനിലെ പ്രശ്നങ്ങള്‍ ഏതാണ്ട് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.