ചിത്രാഞ്ജലി നഴ്സറി കലോത്സവം തുടങ്ങി

കോഴിക്കോട്: നഴ്സറി കുരുന്നുകളുടെ പ്രതിഭ വിളിച്ചോതുന്ന ചിത്രാഞ്ജലി അഖിലകേരള നഴ്സറി കലോത്സവത്തിന് ടാഗോര്‍ ഹാളില്‍ തുടക്കമായി. ആദ്യദിനം ആംഗ്യപ്പാട്ടും കഥപറയലും നൃത്തവുമായി നാല് വേദികളിലും കുഞ്ഞുപ്രതിഭകള്‍ നിറഞ്ഞാടി. കൗതുകമുണര്‍ത്തും ആംഗ്യങ്ങളും വിസ്മയിപ്പിക്കുന്ന ഭാവങ്ങളുമായി മിടുക്കരായ കുരുന്നുകള്‍ ആംഗ്യപ്പാട്ടുവേദി കൈയടക്കി. ഏറെക്കാലം ചൊല്ലിപ്പഠിച്ച പാട്ട് വേദിയിലത്തെിയപ്പോള്‍ മറന്നുപോയതില്‍ ഒരു മിടുക്കി വിഷമിച്ചിരുന്നപ്പോള്‍ പാട്ടുപാടി കൈയടി നേടിയതിന്‍െറ സന്തോഷത്തിലായിരുന്നു മറ്റു ചിലര്‍. നൃത്തം, ആംഗ്യപ്പാട്ട്, കഥ പറയല്‍, സംഘഗാനം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, പ്രച്ഛന്നവേഷം, ലളിതഗാനം, മോണോആക്ട്, പദ്യം ചൊല്ലല്‍ തുടങ്ങിയ ഇനങ്ങളാണ് വെള്ളിയാഴ്ച അവതരിപ്പിക്കുക. രാവിലെ നടന്ന ചടങ്ങില്‍ കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്മാരായ എന്‍. വൈഗ, സംഗീത് സജിത്ത്, പി.എ. ജിയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ എസ്. മീരാ റാണി അധ്യക്ഷതവഹിച്ചു. ചിത്രാഞ്ജലി പ്രസിഡന്‍റ് കെ.എ. നൗഷാദ്, കമാല്‍ വരദൂര്‍, മാനുവല്‍ ആന്‍റണി, ഡോ. മിലി മോണി, കെ. തൃദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.