കൽപറ്റ: സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ ആഘോഷ പരിപാടികൾ ജനുവരി 14ന് സുൽത്താൻ ബത്തേരിയിൽ നടത്തും. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനം അന്നേദിവസം 11ന് മാനന്തവാടിയിലും രണ്ടു മുതൽ സുൽത്താൻ ബത്തേരി കമ്യൂണിറ്റി ഹാളിലും നടക്കും. വൈകിട്ട് നാലു മുതൽ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ യൂനിഫോം വിതരണവും അംഗപരിമിതരായ അംഗങ്ങൾക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണവും തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബാബു അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ, വൈസ് ചെയർപേഴ്സൻ ജിഷാ ഷാജി, വി.കെ. രാമചന്ദ്രൻ, വി.വി. ബേബി എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി ഒഫിസർ അനിൽ ഭാസ്കർ ആഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജില്ല ലോട്ടറി ഒഫിസർ വി. കൃഷ്ണകുമാർ സ്വാഗതവും ജില്ല ക്ഷേമനിധി ഓഫിസർ ബെന്നി ഫിലിപ്പ് നന്ദിയും പറഞ്ഞു. കേരളം ഭരിക്കുന്നത് സാധാരണക്കാരെ പിഴിയുന്ന മന്ത്രിമാർ -ശോഭ സുരേന്ദ്രൻ കാവുമന്ദം: സാധാരണക്കാരെ കുത്തിപ്പിഴിയുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍. കല്‍പറ്റ നിയോജകമണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി കാവുമന്ദത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പാവപ്പെട്ടവെൻറ പണം തട്ടിയെടുക്കുന്ന മന്ത്രിമാരാണ് കേരളത്തിലേത്. ഗുജറാത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ചാനല്‍ ചര്‍ച്ചയില്‍ ഗുജറാത്തിനെപ്പറ്റി ഭയങ്കരമായി പ്രസംഗിച്ച മതേതരവാദികള്‍ ഹിമാചല്‍ പ്രദേശിനെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാന്‍ തയാറായിട്ടിെല്ലന്നും അവർ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ആരോട രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സജി ശങ്കര്‍, കെ. സദാനന്ദന്‍, പി.ജി. ആനന്ദ്കുമാര്‍, കെ. മോഹന്‍ദാസ്, പള്ളിയറ രാമന്‍, ടി.എന്‍. സുബീഷ്, എം.ജി. സുകുമാരന്‍, പി.ആര്‍. ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. SATWDL10 ബി.ജെ.പി കല്‍പറ്റ നിയോജകമണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി കാവുമന്ദത്ത് നടന്ന പൊതുസമ്മേളനത്തില്‍ ശോഭാ സുരേന്ദ്രന്‍ സംസാരിക്കുന്നു അധികാരികളുടെ അനാസ്ഥ; കുടിവെള്ളം പാഴാകുന്നു പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് കുടിവെള്ളം പാഴാകാൻ കാരണം. കോളിപ്പറ്റ, മൃഗാശുപത്രിക്കവല, പച്ചിലക്കാട് തുടങ്ങി പ്രദേശങ്ങളിലാണ് വ്യാപകമായി പൈപ്പുകൾ പൊട്ടിയിട്ടുള്ളത്. നിരവധി തവണ വാട്ടർ അതോറിറ്റിയിൽ പരാധി സമർപ്പിച്ചിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരുമാസം മുമ്പ് മൃഗാശുപത്രി കവലയിലെ കുറുമ്പപ്പാടി ജങ്ഷനിൽ ജെ.സി.ബി മണ്ണെടുക്കുമ്പോൾ പൈപ്പിന് കേടുപറ്റി. തുടർന്ന് നന്നാക്കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പഴയ സ്ഥിതിയിലായി. പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഏക ആശ്രയമാണ് നീർട്ടാടി പുഴയിലെ വെള്ളം. SATWDL14 പച്ചിലക്കാട് യതി സ്കൂളിനടുത്ത് പൈപ്പ് പൊട്ടി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു മണ്ഡലം വനിതലീഗ് കൺവെൻഷൻ കൽപറ്റ: മണ്ഡലം വനിതലീഗ് കൺവെൻഷൻ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റംല മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. യഹ്യാഖാൻ തലക്കൽ, പി.പി. മുഹമ്മദ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കെ.കെ. അഹമ്മദ്, റസാഖ് കൽപറ്റ, പി.കെ. അബൂബക്കർ, സലീം മേമന, ടി. ഹംസ, ബഷീറ അബൂബക്കർ, സൗജത്ത് ഉസ്മാൻ, ബാനു പുളിക്കൽ, എ. ദേവകി, കെ.ബി. നസീമ, ഷഹർബാൻ, അബു പടിഞ്ഞാറത്തറ, കെ.കെ. ഹനീഫ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് ബീരാൻ, റുഖിയ ടീച്ചർ, സി. മമ്മി പൊഴുതന എന്നിവർ സംസാരിച്ചു. SATWDL9 കൽപറ്റ മണ്ഡലം വനിതലീഗ് കൺവെൻഷൻ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.