പീടികത്തൊഴിലാളി ക്ഷേമനിധി: കാഷ് അവാർഡിന് അപേക്ഷിക്കാം

കൽപറ്റ: 2016-17 അധ്യയന വർഷത്തിൽ ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ്സ് വർക്കേഴ്സ് ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ ബിരുദ/ബിരുദാനന്തര കോഴ്സുകൾക്കും ബി.ടെക്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എം.എം.എസ്, ബി.എച്ച്.എം.എസ്, എൽ.എൽ.ബി. കോഴ്സുകൾക്കും ഇവയുടെ ബിരുദാനന്തര കോഴ്സുകൾക്കും 60 ശതമാനം മാർക്കിൽ കുറയാതെ വിജയികളായവരിൽനിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് കാഷ് അവാർഡ് നൽകുന്നു. യോഗ്യരായവർ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 15നകം ക്ഷേമനിധിയുടെ കോഴിക്കോട് ജില്ല ഓഫിസിൽ അപേക്ഷിക്കണം. ഫോൺ: 0495 2372434. പട്ടികജാതിക്കാർക്ക് സൗജന്യ പരിശീലനം കൽപറ്റ: പട്ടികജാതി വികസന വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മ​െൻറ് െട്രയിനിങ് സ​െൻറർ മുഖേന പട്ടികജാതിക്കാർക്ക് സൈനിക, അർധ സൈനിക പൊലീസ് വിഭാഗങ്ങളിൽ ജോലി നേടാൻ സഹായകമായ രണ്ട് മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. 10ാം തരമോ, ഉയർന്ന യോഗ്യതകളോ ഉള്ള 17നും 26നും ഇടയിൽ പ്രായമുള്ള പട്ടികജാതി യുവതീയുവാക്കൾക്കാണ് പ്രവേശനം. 166 സെ.മീറ്ററെങ്കിലും ഉയരമുള്ള ആൺകുട്ടികൾക്കും 155 സെ.മീറ്റർ ഉയരമുള്ള പെൺകുട്ടികൾക്കും തെരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടായിരിക്കും. യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജനുവരി നാലികം കൽപറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ല പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. അപേക്ഷ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്, ജില്ല പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04936 203824. കൈറ്റി​െൻറ ഇ@ഉത്സവ് അവധിക്കാല ക്യാമ്പിന് സമാപനമായി കൽപറ്റ: ജില്ലയിലെ 87 സർക്കാർ- എയിഡഡ് ഹൈസ്കൂളുകളിലുള്ള 1097 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഇ@ഉത്സവ് ഏകദിന ക്യാമ്പിന് സമാപനമായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. 76 പരിശീലകരുടെ സഹായത്തോടെ ജില്ലയിൽ 38 കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ.ടി ക്ലബിനെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് മാതൃകയിൽ പരിഷ്കരിച്ച് അംഗങ്ങൾക്ക് അഞ്ചു മേഖലകളിൽ തുടർച്ചയായി പരിശീലനം നൽകാൻ തീരുമാനിച്ചതി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ഒരു ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' 2017 ജനുവരിയിലാണ് ആരംഭിച്ചത്. കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ ക്യാമ്പ് സംഘടിപ്പിച്ചത്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്െവയർ ഉപയോഗപ്പെടുത്തിയായിരുന്നു പരിശീലനം. ഡ്രാഗ് േഡ്രാപ് മാതൃകയിൽ ആൻേഡ്രായ്ഡ് ആപ്പുകൾ തയാറാക്കാൻ സഹായിക്കുന്ന ഓപൺസോഴ്സ് സോഫ്റ്റ്വെയർ 'ആപ് ഇൻവ​െൻറർ' ഉപയോഗിച്ചാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്. ബട്ടൺ അമർത്തുമ്പോൾ ക്രിസ്മസ് ഗാനം കേൾപ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേൾപ്പിക്കുന്ന ആപ്, മൊബൈലിൽ മീഡിയ ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആപ്, കൈറ്റി​െൻറ വിവിധ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്സ് ആപ്, മാജിക് പെയിൻറർ, ബോൾ ആൻറ് ബാസ്കറ്റ് ഗെയിം തുടങ്ങിയവയാണ് ആപ് ഇൻവ​െൻറർ വഴി കുട്ടികൾ ഈ ഏകദിന പരിശീലനത്തിലൂടെ തയാറാക്കിയത്. പരിശീലനത്തിൽ വിവിധ കേന്ദ്രങ്ങളിലായി 1045 കുട്ടികൾ പങ്കെടുത്തു. ഐ.ടി മേഖലയിലെ ഇന്ത്യയിൽത്തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ശൃംഖല നടപ്പിലാക്കുന്നതിലൂടെ സ്കൂളുകൾ ഹൈടെക് ആക്കുന്നതി​െൻറ സംരക്ഷകരായി കുട്ടികളേയും ഭാഗമാക്കാൻ കഴിയുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. SATWDL18 കുട്ടിക്കൂട്ടം പരിശീലന പരിപാടിയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.