കോഴിക്കോട്: നായനാർ സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഏപ്രിലിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇ.കെ. നായനാർ മെമ്മോറിയൽ ട്രസ്റ്റും ജില്ല ഫുട്ബാൾ അസോസിയേഷനും സംയുക്തമായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. നാല് വിദേശ ടീമുകൾ അടക്കം എട്ട് ടീമുകൾ മത്സരിക്കും. നായനാർ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ കണ്ണൂരിൽ തുടക്കംകുറിച്ച ടൂർണമെൻറ് 2012ൽ കോഴിക്കോട്ടാണ് അവസാനമായി നടന്നത്. മൂന്ന് ഐ ലീഗ് ടീമുകളുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുത്ത മത്സത്തിൽ റെയിൽവേക്കായിരുന്നു കിരീടം. അടുത്ത സീസണിെൻറ തുടക്കത്തിൽ നാഗ്ജി മാതൃകയിൽ അന്തർദേശീയ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജില്ല ലീഗ് ഫുട്ബാൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു. വനിതകളുടെ ഉൾപ്പെടെ ആറ് ഡിവിഷനുകളിലായാണ് മത്സരം. കോർപറേഷൻ സ്റ്റേഡിയം, ദേവഗിരി സെൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരം നടക്കുക. സ്പോൺസൺമാരുടെ സഹായത്തോടെയാകും മത്സരങ്ങൾ നടക്കുക. മേയ് മാസത്തിൽ വിവിധ കാറ്റഗറികളിലായി ജില്ല നോക്കൗട്ട് ടൂർണമെൻറും നടക്കും. ജില്ല ഫുട്ബാൾ അസോസിയേഷെൻറ തനത് പദ്ധതിയായ 'ഓർമ'യുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിഭകളെ ചെറുപ്രായത്തിലേ കണ്ടെത്തി മികച്ച പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ 2007ൽ ഒളിമ്പ്യൻ റഹ്മാെൻറ ഓർമക്കായി തുടങ്ങിയ പദ്ധതിയാണ് ഓർമ. പുതിയ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് സെൻററുകളിലായി 10 വയസ്സിന് താഴെയുള്ള 150 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പ്രസിഡൻറ് അസീസ് അബ്ദുല്ല, സെക്രട്ടറി പി. ഹരിദാസ്, ട്രഷറർ പ്രിയേഷ്കുമാർ, ഇ. കുട്ടിശങ്കരൻ, സി. ഉമ്മർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അസീസ് അബ്ദുല്ല ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കോഴിക്കോട്: ജില്ല ഫുട്ബാൾ അസോസിയേഷെൻറ പുതിയ പ്രസിഡൻറായി അസീസ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. ഡോ. സിദ്ദീഖ് അഹമ്മദിെൻറ ഒഴിവിേലക്കാണ് പുതിയ പ്രസിഡൻറിനെ വെള്ളിയാഴ്ച നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തത്. കോർട്ട്സ് ഫുട്ബാൾ ക്ലബിെൻറ പ്രസിഡൻറായിരുന്നു അസീസ് അബ്ദുല്ല. കോഴിക്കോെട്ട ഫുട്ബാളിെൻറ വികസനത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.