ക്രീമിലെയര്‍: കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു ^ മുസ്​ലിം ലീഗ്

ക്രീമിലെയര്‍: കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു - മുസ്ലിം ലീഗ് കോഴിക്കോട്: ക്രീമിലെയര്‍ പരിധി ആറില്‍നിന്ന് എട്ടു ലക്ഷമായി ഉയര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശം പൂഴ്ത്തി സംസ്ഥാന സര്‍ക്കാര്‍ സംവരണ അട്ടിമറിക്ക് ശ്രമിക്കുന്നതിനെതിരെ രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടു പോകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. പരിധി ഉയര്‍ത്താതെ ഒളിച്ചുകളിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട് പിന്നോക്ക സമുദായങ്ങളുടെ അവസര നിഷേധമാണ്. സംവരണ വിരുദ്ധരുടെ കയ്യിലെ പാവയായി അധഃപതിക്കാതെ സാമൂഹിക നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. കേന്ദ്ര ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും. നീതിക്കായി പിന്നോക്ക വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ മുസ്ലിം ലീഗ് ആലോചിക്കുമെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.