ജില്ല ആശുപത്രിയിലെ അരിവാൾ രോഗികളുടെ വാർഡ് തുറന്നുകൊടുക്കണം -നിയമസഭ സമിതി p4 lead with subheads *പ്രത്യേക വാർഡ് കാലങ്ങളായി അടഞ്ഞുകിടക്കുകയാണെന്ന പരാതിയെത്തുടർന്നാണ് നടപടി കൽപറ്റ: ജില്ല ആശുപത്രിയിൽ അരിവാൾ രോഗികളുടെ ചികിത്സക്കായി പ്രത്യേകം തയാറാക്കിയ വാർഡ് ജനുവരി ഒന്നു മുതൽ രോഗികൾക്കായി തുറന്നുകൊടുക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിയമസഭ സമിതി കർശന നിർദേശം നൽകി. ചിറ്റയം ഗോപകുമാർ എം.എൽ.എ ചെയർമാനായ പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിലാണ് തീരുമാനം. ജില്ലയിലെ അരിവാൾ രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ജില്ല ആശുപത്രിയിലെ മൂന്നാം നിലയിലാണ് അരിവാൾ രോഗികൾക്കായി പ്രത്യേകം വാർഡ് സജ്ജീകരിച്ചിരുന്നത്. കാലങ്ങളായി ഈ വാർഡ് അടഞ്ഞുകിടക്കുകയാണ്. രോഗി സൗഹൃദപരമായല്ല വാർഡ് സജ്ജീകരിച്ചതെന്നും സമിതിക്കുമുന്നിൽ പരാതി എത്തിയിരുന്നു. ഇക്കാര്യങ്ങളിൽ സമിതി ആരോഗ്യവകുപ്പ് അധികൃതരിൽനിന്ന് വിശദീകരണം തേടി. അരിവാൾ രോഗികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അടിയന്തര പ്രധാന്യം നൽകണം. പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യം, സാമൂഹിക നീതി, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാനും ജില്ല കലക്ടർക്ക് സമിതി നിർദേശം നൽകി. ട്രൈബൽ വകുപ്പ് കാര്യക്ഷമമാകണം പട്ടിക വർഗക്കാർക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ മാത്രമല്ല ൈട്രബൽ വകുപ്പിെൻറ ജോലി. അവരുടെ എല്ലാ വിഷയത്തിലും ഇടപെടാൻ കഴിയണം. വിവിധ വകുപ്പുകൾ അരിവാൾ രോഗികൾക്കായി നൽകുന്ന പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച് ബോധവത്കരണം നടത്തണം. പിന്നാക്ക വിഭാഗത്തിലെ കുട്ടികളുടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനെ കുറിച്ച് സമിതി വിദ്യാഭ്യാസ വകുപ്പ് അധികൃതരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. പിന്നാക്ക സമുദായക്കാർ വ്യക്തിപരമായും സാമൂഹികപരവുമായും നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വ്യക്തികളും സംഘടനകളും സമിതിക്ക് നിവേദനങ്ങൾ നൽകി. സർക്കാർ ജോലി, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിത്യം സംബന്ധിച്ചുള്ള നിവേദനങ്ങളിൽ സാമ്പത്തിക സാമൂഹിക സർവേയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു. വരുമാന പരിധി ഉയർത്താൻ ശിപാർശ ദേശീയ പിന്നാക്ക വികസന കോർപറേഷെൻറ വിവിധ പദ്ധതികളിൽ ധനസഹായം ലഭിക്കുന്നതിനായുള്ള വരുമാന പരിധി ഉയർത്താൻ സമിതി ശിപാർശ നൽകും. നിലവിൽ 81,000 രൂപ വാർഷിക വരുമാന പരിധിയായതിനാൽ ധനസഹായം ലഭിക്കുന്നതിന് തടസ്സം നേരിടുന്ന കാര്യം സമിതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പടിഞ്ഞാറത്തറ വില്ലേജിലെ കോട്ടാലക്കുന്ന് ചെക്കോത്ത് കോളനിയിൽ പണിയ വിഭാഗക്കാരനായ ശേഖരെൻറ ഭൂമി ഏഴുദിവസത്തിനകം അളന്ന് തിട്ടപ്പെടുത്തി സമിതിക്ക് റിപ്പോർട്ട് നൽകാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകി. തെൻറ ഒരു ഏക്കറോളം വരുന്ന ഭൂമി ഒരുവിഭാഗം ആളുകൾ അനധികൃതമായി കൈയേറി കൃത്രിമമായി റവന്യൂ രേഖകൾ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്നും വിവിധ തലങ്ങളിൽ ഇത് സംബന്ധിച്ച് നൽകിയ പരാതികളിൽ ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും കാണിച്ച് സമിതിക്കു മുമ്പാകെ സമർപ്പിച്ച പരാതിയിലാണ് നടപടി. 14 പരാതികൾ തീർപ്പാക്കി സിറ്റിങ്ങിൽ 14 പരാതികൾ പരിഹരിച്ചു. എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, സി. മമ്മൂട്ടി എന്നിവരായിരുന്നു മറ്റു സമിതിയംഗങ്ങൾ. എ.ഡി.എം കെ.എം. രാജു, ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ, ബി.സി.ഡി.ഡി ഡയറക്ടർ എം.എം. ദിവാകരൻ, നിയമസഭ ജോയൻറ് സെക്രട്ടറി തോമസ് ചേറ്റുപറമ്പിൽ, ഹുസൂർ ശിരസ്തദാർ ഇ.പി. മേഴ്സി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. WEDWDL12 പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ കലക്ടറേറ്റിൽ നടന്ന സിറ്റിങ് -------------------------------------------------------------------------------------------- പിന്നാക്ക സമുദായങ്ങളെ മുന്നായി വിഭജിക്കണം കൽപറ്റ: സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ തീർത്തും പിന്നാക്കമുള്ള സമുദായം, കൂടുതൽ പിന്നാക്കമായ വിഭാഗം, പിന്നാക്ക വിഭാഗം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് സംവരണം പുനഃക്രമീകരിക്കണമെന്ന് നിയമസഭ സമിതിക്ക് മുമ്പാകെ ഒാൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ല നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലയിൽ പപ്പടനിർമാണം കുലത്തൊഴിലാക്കിയ വീരശൈവർ തങ്ങളുടെ സർട്ടിഫിക്കറ്റുകളിൽ ചെട്ടിയാർ/സാധുചെട്ടി/പപ്പടചെട്ടി എന്നിങ്ങനെയുള്ള വിവിധ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെല്ലാവരും തന്നെ വീരശൈവരുടെ ചരിത്രപരമായ പിന്മുറക്കാരും വീരശൈവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്നവരുമാണ്. വീരശൈവരിലെ എല്ലാ ഉപജാതികൾക്കും ബന്ധപ്പെട്ട ഒാഫിസുകളിൽനിന്നും ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ വീരശൈവ സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്നും ജില്ല നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് ഒ.എൻ. വേലായുധൻ പിള്ള, സെക്രട്ടറി എം.എൻ. രാമചന്ദ്രൻ, ബി. മോഹനൻ, കെ.എൻ. ഗോപി, സി.ആർ. സുരേന്ദ്രൻ, രഞ്ജിത് സി. ചന്ദ്രൻ എന്നിവർ കലക്ടറേറ്റിൽ നടന്ന നിയമസഭ സമിതിയുടെ സിറ്റിങ്ങഇൽ ഹാജരായി തെളിവുകൾ നൽകി. -------------------------------------------- പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കും -മന്ത്രി കെ.കെ. ശൈലജ *ഡയാലിസിസ് സെൻററിെൻറ പ്രവർത്തനം ആരംഭിച്ചു പനമരം: വിദഗ്ധ ഡോക്ടർമാരുൾെപ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തെ കൂടുതൽ മികച്ച നിലയിലേക്ക് ഉയർത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. ഇതോടെ ആശുപത്രിയിലെ ഒ.പി വൈകിട്ടുവരെ നീട്ടാനാകും. പനമരം ബ്ലോക്ക് പഞ്ചായത്ത് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ഡയാലിസിസ് സെൻറർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പനമരം ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, ഇക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനമെടുക്കാൻ സർക്കാർ ചട്ടങ്ങൾ അനുവധിക്കുന്നില്ല. എന്നാൽ, ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയാക്കിയാേല 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത യൂണിറ്റ് തുടങ്ങാനാവൂ. ഡയാലിസിസ് യൂനിറ്റിലേക്കുള്ള ടെക്നീഷ്യൻമാർക്ക് ശമ്പളം നൽകുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുകൂടി നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റുകയാണ് സർക്കാർ ഇപ്പോൾ പൂർത്തിയാക്കി വരുന്നത്. ഇത് എല്ലാ പ്രാഥമിക കേന്ദ്രങ്ങൾക്കും ബാധകമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2015-16 വർഷത്തിലാണ് ഡയാലിസിസ് സെൻററിനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പനമരത്തെ ഡയാലിസിസ് സെൻററിൽ ഇപ്പോൾ ഒരേസമയം രണ്ട് രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് ഉള്ളത്. എന്നാൽ, ആറു രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്താൻ കഴിയുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, വൈസ് പ്രസിഡൻറ് കെ. കുഞ്ഞായിഷ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന സാജൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഇസ്മയിൽ, വർഗീസ് മുരിയൻകാവിൽ, ഒ.ആർ. രഘു, മെഡിക്കൽ ഓഫിസർ ഡോ. വി.ആർ. ഷീജ, മേഴ്സി ബെന്നി, ജയന്തി രാജൻ, പി.സി. മജീദ്, സതീദേവി, ജുൽന ഉസ്മാൻ, ബി.ഡി.ഒ എൻ. രാജേഷ് എന്നിവർ സംസാരിച്ചു. WEDWDL13 പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ഡയാലിസിസ് സെൻറർ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.