നാദാപുരം: ലഹരിക്കെതിരെ കൈകോർക്കാം എന്ന സന്ദേശവുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് 'വിമുക്തി' പദ്ധതിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് നടത്തി. മൊയിലോത്തുമുക്കിൽനിന്ന് ആരംഭിച്ച റാലിയിൽ ജന പ്രതിനിധികൾ, എൻ.സി.സി, എസ്.പി.സി, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥി യുവജനങ്ങൾ, സാമൂഹികപ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ അണിനിരന്നു. നാദാപുരം ഗവ. യു.പി സ്‌കൂൾ അങ്കണത്തിൽ നടന്ന ലഹരിവിരുദ്ധ സംഗമം ഇ.കെ. വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുരേഷ് പദ്ധതി വിശദീകരിച്ചു. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ലിസ പ്രതിജ്ഞ ചൊല്ലി. ജനപ്രതിനിധികളായ ടി.കെ. അരവിന്ദാക്ഷൻ, ഒ.സി. ജയൻ, തൊടുവയിൽ മഹ്മൂദ്, കെ. അച്യുതൻ, വളപ്പിൽ കുഞ്ഞമ്മദ്, എം. സുമതി, ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.എം. ചന്ദ്രി, എം.കെ. സഫീറ, അഹമ്മദ് പുന്നക്കൽ, പി.കെ. ശൈലജ, കെ.പി. കൃഷ്ണൻ, സി.കെ. റീന, പി.കെ. ദാമു, വി.എ. അമ്മദ് ഹാജി, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി.എച്ച്. പ്രദീപ്കുമാർ, നേതാക്കളായ പി.പി. ചാത്തു, സൂപ്പി നരിക്കാട്ടേരി, പി. ഗവാസ്, എ. സജീവൻ, കെ.ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ടോടി ബഷീർ സ്വാഗതം പറഞ്ഞു. നാദാപുരം ബി.ആർ.സിയിൽ ഓട്ടിസം സെൻറർ തുടങ്ങി നാദാപുരം: തൂണേരി ബി.ആർ.സിക്കു കീഴിൽ നാദാപുരം ബി.ആർ.സിയിൽ ഓട്ടിസം സെൻറർ തുടങ്ങി. ഇ.കെ. വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് അംഗങ്ങൾക്കായി ഓറിയേൻറഷൻ ക്ലാസും നടന്നു. ബി.പി.ഒ സി.എച്ച്. പ്രദീപ്കുമാർ, ബ്ലോക്ക് മെംബർമാരായ മണ്ടോടി ബഷീർ, മനോജ് അരൂർ, അബ്ബാസ് കണെക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.