നടുവണ്ണൂർ സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പ്​: ജോയൻറ്​ ​രജിസ്​ട്രാർക്കെതിരെ ഡി.സി.സി

നടുവണ്ണൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ജോയൻറ് രജിസ്ട്രാർക്കെതിരെ ഡി.സി.സി കോഴിക്കോട്: നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് സി.പി.എമ്മി​െൻറ ആജ്ഞാനുവർത്തിയായ സഹകരണ ജോയൻറ് രജിസ്ട്രാർ രാഷ്ട്രീയ വിരോധം തീർക്കുകയാെണന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിക്കുപോലും ജോയൻറ് രജിസ്ട്രാർ വില കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗസ്റ്റ് ആറിന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിക്കുകയായിരുന്നു. തുടർന്ന്, മാറ്റിവെച്ച തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടി. ബാങ്ക് ഭരണം സി.പി.എം നേതാക്കൾ അംഗങ്ങളായ അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റിയെ ഏൽപ്പിച്ചെങ്കിലും കോടതിയലക്ഷ്യം ഭയന്ന് റദ്ദാക്കിെയന്ന് സിദ്ദീഖ് പറഞ്ഞു. ജോയൻറ് രജിസ്ട്രാറുടെ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുെമന്ന് ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. കെ. രാമചന്ദ്രൻ, നിജേഷ് അരവിന്ദ്, എം. ഋഷികേശൻ, ഗണേഷ് ബാബു, പി.എം. അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.