പ്രതിഷേധ പ്രകടനം

കുറ്റാടി: ചെറിയകുമ്പളത്ത് വെൽഫെയർ പാർട്ടി സ്ഥാപിച്ച വാർത്തബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രകടനം നടത്തി. യോഗത്തിൽ വി.എം. മൊയ്തു സംസാരിച്ചു. പ്രകടനത്തിന് അബ്ദുല്ല സൽമാൻ, എം.എം. നൗഷാദ്, ടി.ടി. കുഞ്ഞിരാമൻ, വാഴയിൽ റഷീദ്, സി.എം. സുബൈർ, വി.എം. ഫൈറൂസ്, മുഹമ്മദ് അമീൻ, ബർജിസ് എന്നിവർ നേതൃത്വം നൽകി. അബ്ദുൽ മജീദ് വേളത്തിന് നാടി​െൻറ സ്നേഹാദരം വേളം: ലളിതഗാന രചയിതാവ് അബ്ദുൽ മജീദ് വേളത്തിന് നാടി​െൻറ സ്നേഹാദരം. ഒപ്പം പഴയകാല കലാകാരന്മാരെയും ആദരിച്ചു. ആകാശവാണിയിൽ ഇദ്ദേഹത്തി​െൻറ നിരവധി ഗാനങ്ങൾ വി.ടി. മുരളിയടക്കം പ്രമുഖ ഗായകർ ആലപിച്ചിട്ടുണ്ട്. കൂടാതെ റേഡിയോ നാടകങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ടി. മുഹമ്മദ് വേളം പരിപാടി ഉദ്ഘാടനം ചെയ്തു. ഇ. ബഷീർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മാസ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ ഡോ. എൻ. മുഹമ്മദലി മുഖ്യാതിഥിയായി. അബ്ദുൽ മജീദ് വേളം, രാജീവൻ ഉപ്പൂത്തിക്കുനി, കെ.വി. അബ്ദുൽ മജീദ്, പി. രാധാകൃഷ്ണൻ, പി.കെ. അഷ്റഫ്, എം. സലീം, കെ.വി. ഇബ്രായിക്കുട്ടി, ഇ. റഷ എന്നിവർ സംസാരിച്ചു. പഴയകാല കലാകാരന്മാരായ എ.കെ. ഖാസിം, മവ്വഞ്ചേരി ഇബ്രാഹിം, ഒ.കെ. സൂപ്പി, ബാലൻ പൊയിലങ്കി, കെ.വി. അമ്മദ്, അയനോളി ഇബ്രാഹിം, ഖാസിം വേളം, മുസ്തഫ കൂരങ്കോട്ട്, കൊടുമയിൽ അബ്ദുറഹ്മാൻ, എടച്ചേരിക്കണ്ടി അമ്മദ് എന്നിവരെ ആദരിച്ചു. എം. സിദ്ദീഖ്, കെ. അസ്ലം, വി.സി. റസാഖ്, ടി. ജാഫർ, താര റഹീം എന്നിവർ ഉപഹാരസമർപ്പണം നടത്തി. ടി.കെ. ഷംസീർ സ്വാഗതവും കെ.വി. സമദ് നന്ദിയും പറഞ്ഞു. കെ.ടി. ജാബിർ നയിച്ച ഗാനവിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.