നാദാപുരം: ലഹരിക്കെതിരെ കൈകോർക്കാമെന്ന സന്ദേശവുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ വിമുക്തി ലഹരി വിരുദ്ധ റാലി ബുധനാഴ്ച വൈകീട്ട് മൂന്നിന് നാദാപുരത്ത് നടക്കും. എസ്.ബി.ഐ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നാദാപുരം യു.പി സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. എസ്.പി.സി, സ്കൗട്ട്സ്, കുടുംബശ്രീ, വിദ്യാർഥികൾ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളാവും. മാപ്പിളകലാ ഉപകേന്ദ്രം; ഗോളടിച്ച് സി.പി.എം, വെട്ടിലായി ലീഗ് നാദാപുരം: നാദാപുരത്ത് അനുവദിച്ച മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിനു വിരാമമായതിൽ ഗോളടിച്ച് സി.പി.എം. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ഉപകേന്ദ്രമാണ് നാദാപുരത്ത് യാഥാർഥ്യമാകുന്നത്. മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രത്തിൽ എൽ.ഡി.എഫ് ഭരണകാലത്ത് കേന്ദ്രം തുറക്കാനായത് വലിയ നേട്ടമായാണ് സി.പി.എം കാണുന്നത്. ഉപകേന്ദ്രത്തിെൻറ സ്വാഗതസംഘം കഴിഞ്ഞ 19-ന് ചേർന്നപ്പോൾ ലീഗ് നേതൃത്വത്തിൽ യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ബഹിഷ്‌കരണ ആഹ്വാനം വകവെക്കാതെ ലീഗ് ജനപ്രതിനിധികളടക്കം യോഗത്തിൽ സംബന്ധിച്ചത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ബഹിഷ്‌കരണം പാർട്ടിക്ക് തലവേദനയായി തീർന്നതിനിടയിൽ ഇ.കെ. വിജയൻ എം.എൽ.എ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരിയെ വിളിച്ച് എല്ലാവരെയും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പങ്കെടുപ്പിക്കാൻ ഇ.കെ. വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.ഡി.എഫ് പ്രതിനിധികൾ പങ്കെടുത്തതെന്നാണ് വിശദീകരണം. കഴിഞ്ഞ 19-ന് നിലവിൽവന്ന സ്വാഗതസംഘം കമ്മിറ്റിയിലേക്ക് യു.ഡി.എഫ് പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുക മാത്രമാണ് യോഗത്തിൽ നടന്നത്. ലീഗ് പ്രാദേശിക നേതൃത്വത്തിെൻറ അപക്വമായ നിലപാടാണ് സ്വാഗതസംഘം യോഗത്തിലെ വിട്ടുനിൽപിനു പിന്നിലെന്ന് മുതിർന്ന നേതാക്കളടക്കം അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വ നിലപാടിൽ പ്രതിഷേധിച്ച് അണികൾ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.