തിരുവള്ളൂർ: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തിരുവള്ളൂർ ഗവ. യു.പി സ്കൂളിൽ തുടങ്ങി. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിനെ ജൈവകൃഷിയിൽ പര്യാപ്തമാക്കലാണ് ക്യാമ്പിെൻറ ലക്ഷ്യം. ഘോഷയാത്രക്കു ശേഷം പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.ജി. സലിൽ, പ്രധാനധ്യാപകൻ സുധാകരൻ മേലത്ത്, പി.ടി.എ പ്രസിഡൻറ് പി. അലി, വി.ടി.കെ. സലീം, കെ.സി. അബ്ദുസമദ്, കെ.സി. കുഞ്ഞമ്മദ്, കുമാരൻ, കൊടക്കാട് ഗംഗാധരൻ, ആർ.കെ. മുഹമ്മദ്, കെ.കെ. ബാലകൃഷ്ണൻ, കെ.കെ. മോഹനൻ, സുധി കരുവാണ്ടി, എം. ചന്ദ്രശേഖരൻ, എ.സി. സലാം, സൂര്യ കിരൺ എന്നിവർ സംസാരിച്ചു. വടക്കൻ പാട്ടുത്സവം 21ന് ആയഞ്ചേരി: അടുത്ത മാസം 21ന് കല്ലേരി ഓഡിറ്റോറിയത്തിൽ നടക്കുന്ന വടക്കൻ പാട്ടുത്സവത്തിെൻറ സംഘാടക സമിതി രൂപവത്കരിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും എം.സി. അപ്പുണ്ണി നമ്പ്യാർ സ്മാരക ട്രസ്റ്റിെൻറയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. വി. ബാലൻ, പൊയിൽ കുഞ്ഞമ്മദ്, ഒ. രമേശൻ, ടി.പി. ദാമോദരൻ, കളത്തിൽ ഹമീദ്, റസാഖ് കല്ലേരി, പി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. എം.സി. അപ്പുണ്ണി നമ്പ്യാരുടെ വടക്കൻ പാട്ടുകൾ എന്ന പുസ്തകത്തിെൻറ പ്രകാശനം, വടക്കൻപാട്ട് സെമിനാർ, വടക്കൻപാട്ട് കലാകാരന്മാരെ ആദരിക്കൽ, വടക്കൻപാട്ട് ആലാപനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഭാരവാഹികൾ: വി.ടി. ബാലൻ(ചെയർ), കെ.എം. ഭരതൻ(കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.