വേങ്ങേരിയിലെ ആൽമരം മുറി: നാളെ ഗതാഗത നിയന്ത്രണം കോഴിക്കോട്: കോഴിക്കോട് - ബാലുശ്ശേരി റോഡിൽ വേങ്ങേരിക്ക് സമീപം അപകടാവസ്ഥയിലുള്ള ആൽമരം മുറിക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ആറു മുതൽ പണി തീരും വരെ ഗതാഗതം നിരോധിച്ചു. കോഴിക്കോടുനിന്ന് ബാലുശ്ശേരിക്ക് പോകേണ്ട വാഹനം വേങ്ങേരിയിൽനിന്ന് ബൈപാസ് വഴി മാവിളിക്കടവ്--തണ്ണീർപന്തൽ വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പട്ടയമേള മാറ്റി കോഴിക്കോട്: ഡിസംബർ 29ന് കോഴിക്കോട് ടൗൺഹാളിൽ നടത്താനിരുന്ന ജില്ലതല പട്ടയമേള മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിച്ചവർ പുതുക്കിയ തീയതിയിൽ ഹാജരായി പട്ടയം കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.