കോഴിക്കോട്: ജില്ലയിലെ മികച്ച ബാസ്കറ്റ്ബാൾ താരങ്ങൾക്ക് ബാസ്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷെൻറയും ബാസ്കറ്റ്ബാൾ ലവേഴ്സ് അസോസിയേഷെൻറയും സഹകരണത്തോടെ തുടർച്ചയായ മൂന്നാം വർഷമാണ് അവാർഡ് നൽകുന്നത്. സബ്ജൂനിയർ ആൺകുട്ടികളിൽ നിതിൻ ബേബി, പെൺകുട്ടികളിൽ അവന്തിക എസ്. ബിജു, യൂത്ത് വിഭാഗം ആൺകുട്ടികളിൽ േരാഹിത് തങ്കച്ചൻ, പെൺകുട്ടികളിൽ ജെസ്റ്റീന സൽമ സജിത്ത് എന്നിവർക്കാണ് പുരസ്കാരം. നിവ്യരാജ്, പി. കശ്യപ് മോഹനൻ ( ജൂനിയർ), രാഹുൽ ശരത്, എലിസബത്ത് ഹില്ലാരിയോസ് (സീനിയർ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കളെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച തുടങ്ങുന്ന ജില്ല യൂത്ത് ചാമ്പ്യൻഷിപ്പിെൻറ വേദിയിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കെ.എം. നിസാർ അഹമ്മദ്, സി. ശശിധരൻ, എം. പ്രവീൺ, അബ്ദുൽ ജാഫർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.