കൽപറ്റ: സി.പി.എം വയനാട് ജില്ല സമ്മേളനത്തിന് കൽപറ്റയിൽ ഉജ്ജ്വല തുടക്കം. ചുവപ്പണിഞ്ഞ കൽപറ്റ ടൗണിലെ സിവിൽ സ്റ്റേഷനടുത്തുള്ള സി. ഭാസ്കരൻ നഗറിൽ ചൊവ്വാഴ്ച രാവിലെ 10ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് വി.പി. ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന്, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ശശാങ്കന്‍ താല്‍ക്കാലിക അധ്യക്ഷനായി നടപടികള്‍ ആരംഭിച്ചു. ജില്ല സെക്രട്ടറി എം. വേലായുധന്‍ രക്തസാക്ഷി പ്രമേയവും സെക്രേട്ടറിയറ്റംഗം വി. ഉഷാകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറ് ഏരിയ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളുമടക്കം 204 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 764 ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ, ഏരിയ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും പൂര്‍ത്തിയാക്കിയാണ് ജില്ല സമ്മേളനത്തിന് തുടക്കമായത്. കെ. ശശാങ്കന്‍ കണ്‍വീനറായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പി. ഗഗാറിന്‍, കെ. റഫീഖ്, വി.കെ. സുലോചന, ഒ.ആര്‍. കേളു എന്നിവരാണ് അംഗങ്ങള്‍. എ.എന്‍. പ്രഭാകരന്‍ കണ്‍വീനറായ പ്രമേയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. സുരേഷ് താളൂര്‍, എം.എസ്. ഫെബിന്‍, പി. കൃഷ്ണപ്രസാദ്, ഇ.എ. ശങ്കരന്‍, പി. സാജിത, പി.കെ. സുരേഷ് എന്നിവരുള്‍പ്പെട്ടതാണ് പ്രമേയ കമ്മിറ്റി. കെ.പി. ഷിജു, ജോബിന്‍സണ്‍ ജെയിംസ്, സീതാ ബാലന്‍, എം.സി ചന്ദ്രന്‍, വൈഷ്ണവി എന്നിവര്‍ അംഗങ്ങളായ ക്രഡൻഷല്‍ കമ്മിറ്റിയുടെ കണ്‍വീനർ വി.വി. ബേബിയാണ്. ടി.ബി. സുരേഷാണ് മിനിട്സ് കമ്മിറ്റി കണ്‍വീനർ. എം.എസ്. സുരേഷ് ബാബു, ബേബി വര്‍ഗീസ്, പി.എം. നാസര്‍, എന്‍.പി. കുഞ്ഞുമോള്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ. ബാലന്‍, എളമരം കരീം, പി.കെ. ശ്രീമതി എം.പി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, എം.എം. മണി തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനത്തിനുശേഷം ജില്ല സെക്രട്ടറി എം. വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന്, പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ് ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊതുചര്‍ച്ച ആരംഭിച്ചു. പി.കെ. ബാബു, കെ.പി. ഷിജു, ഗിരിജ, വി.വി. രാജന്‍, പി.കെ. രാമചന്ദ്രന്‍, പി.കെ. ഷിനു, എന്‍.പി. ചന്ദ്രന്‍, പി.വി. സജേഷ് എന്നിവര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ചര്‍ച്ച ബുധനാഴ്ചയും തുടരും. വൈകീട്ട് വിജയപമ്പ് പരിസരത്ത് നടന്ന സാംസ്കാരിക സംഗമം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. TUEWDL19 സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു TUEWDL20 സി.പി.എം വയനാട് ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ച് വി.പി. ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തുന്നു ആർ.എസ്.എസ് വിരുദ്ധത കനപ്പിച്ച് കോടിയേരി *ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രദ്ധയൂന്നിയത് കോൺഗ്രസിനെ കടന്നാക്രമിക്കാൻ കൽപറ്റ: പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെതിരെ പ്രചാരണം കനപ്പിച്ച് സി.പി.എം വയനാട് ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ചത് ശ്രദ്ധേയമായി. 22ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന ജില്ല സമ്മേളനങ്ങളിൽ അണികളിൽ കോൺഗ്രസ് വിരുദ്ധത ശക്തിപ്പെടുത്താൻ സംസ്ഥാന നേതൃത്വം ശ്രമം നടത്തുന്നതിെൻറ കൃത്യമായ സൂചനകളാണ് കൽപറ്റയിൽ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിൽ മുഴച്ചുനിന്നത്. ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഹകരണത്തിെൻറ പേരിൽ പാർട്ടിയിൽ ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഭിന്ന നിലപാടുകൾ സ്വീകരിക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തിെൻറ കോൺഗ്രസ് വിരുദ്ധത ഏറെ ചർച്ച ചെയ്യെപ്പടുന്നത്. കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന കാരാട്ടിെൻറ നിലപാടിന് ഏറ്റവുമധികം ഉൗർജം പകരുന്ന കേരള നേതൃത്വം ഇക്കാര്യത്തിൽ അണികളെ ബോധ്യപ്പെടുത്താൻ പ്രാേദശിക സമ്മേളനങ്ങളിൽ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ബി.ജെ.പിയെ എതിരിടുന്നതിനേക്കാൾ മൂർച്ചയോടെ കോൺഗ്രസിനെ ഉന്നമിടുന്ന സി.പി.എം നീക്കം പാർട്ടി േകാൺഗ്രസ് മുൻനിർത്തിയുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. കൽപറ്റയിലെ സി. ഭാസ്കരൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗത്തിെൻറ സിംഹഭാഗവും കോടിയേരി ചെലവിട്ടത് കോൺഗ്രസിനെ കടന്നാക്രമിക്കാനായിരുന്നു. ബി.ജെ.പിക്കും ഫാഷിസത്തിനുമെതിരെ കടുത്ത രീതിയിൽ വിമർശനങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്നും, മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസിനെന്നും കോടിയേരി ആരോപിച്ചു. മതേതരത്വം പറയുന്ന കോൺഗ്രസ്, സാമ്പത്തിക ഉദാരവത്കരണ നയങ്ങളിൽ സംഭവിച്ച പാളിച്ചകൾക്ക് മാപ്പു പറയാതെ നേതൃത്വം മാറിയതുകൊണ്ടു കാര്യമില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അഭിപ്രായെപ്പട്ടു. ബി.ജെ.പിയെ പ്രതിരോധിക്കാൻ നിലവിലെ അവസ്ഥയിൽ കോൺഗ്രസിനേ കഴിയൂ എന്ന് വലിയൊരു വിഭാഗം ന്യൂനപക്ഷ വോട്ടർമാർ അടക്കമുള്ളവർ വിലയിരുത്തുന്ന പശ്ചാത്തലത്തിൽ ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം, മുംബൈ കലാപം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സമീപനത്തെ വിമർശിച്ചായിരുന്നു പ്രസംഗം. പഴയകാലങ്ങളെ ഒേട്ടറെ ഒാർമപ്പെടുത്തിയപ്പോൾ ഫാഷിസം കരുത്തുകാട്ടുന്ന നിലവിലെ സാഹചര്യങ്ങൾ വേണ്ടവിധം വിമർശിക്കപ്പെട്ടതുമില്ല. ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ആശ്രയിക്കുന്നതിനു പകരം നയപരമായി യോജിപ്പുള്ള കക്ഷികൾചേർന്ന് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണം രാജ്യത്തുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് ഏറെ ദുർബലമായെന്ന പ്രചാരണവും സംസ്ഥാനത്ത് ബി.ജെ.പിയെ പ്രതിരോധിക്കാൻ എൽ.ഡി.എഫിനേ കഴിയൂ എന്ന അവകാശവാദവും സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. യു.ഡി.എഫ് തകർന്നാൽ സംസ്ഥാനത്ത് ഭരണത്തുടർച്ചക്ക് അതു വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. യു.ഡി.എഫ് അതീവ ദുർബലാവസ്ഥയിലാണെന്നും എം.പി സ്ഥാനത്തുനിന്നുള്ള വീരേന്ദ്രകുമാറിെൻറ രാജി അതിെൻറ തെളിവാണെന്നും കൽപറ്റയിൽ കോടിേയരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.