ബി.ജെ.പിക്കു​ ബദൽ കോൺഗ്രസല്ല^ കോടിയേരി

ബി.ജെ.പിക്കു ബദൽ കോൺഗ്രസല്ല- കോടിയേരി കൽപറ്റ: ബി.ജെ.പിക്കു ബദൽ കോൺഗ്രസോ കോൺഗ്രസിനു ബദൽ ബി.ജെ.പിയോ അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം വയനാട് ജില്ല സമ്മേളനം കൽപറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ആദ്യ ജില്ല സമ്മേളനത്തിനാണ് കൽപറ്റയിൽ കൊടി ഉയർന്നത്. ഉദാരവത്കരണ സാമ്പത്തികനയം നടപ്പാക്കിയതിലുള്ള തെറ്റ് സമ്മതിക്കാൻ തയാറാകാത്ത കോൺഗ്രസി​െൻറ നയം സോണിയ ഗാന്ധിയെ മാറ്റി രാഹുൽ ഗാന്ധിയെ പ്രസിഡൻറാക്കിയതുകൊണ്ട് മാത്രം മാറില്ല. ജി.എസ്.ടി വന്നപ്പോൾ എ.കെ. ആൻറണി അനുകൂലിക്കുകയാണ് ചെയ്തത്. ബി.ജെ.പിയെ ഒറ്റപ്പെടുത്താനും ആർ.എസ്.എസ് വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും ഭരണത്തിലിരുന്നപ്പോൾ കോൺഗ്രസിന് കഴിഞ്ഞില്ല. അധികാരം നഷ്ടമായപ്പോൾ ബി.ജെ.പിയെ നേരിടാൻ തങ്ങളുടെ കൂടെ കൂടണമെന്നാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്. ആർ.എസ്.എസി​െൻറ ഹിന്ദുത്വ വർഗീയത നേരിടാൻ കോൺഗ്രസ് സ്വീകരിച്ചത് മൃദു ഹിന്ദുത്വമാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ഗുജറാത്തിൽ ബി.ജെ.പിക്കെതിരായ ജനവികാരം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2004ൽ ഇടതുപക്ഷം യു.പി.എ സർക്കാറിനെ പിന്തുണച്ചെങ്കിലും സാമ്പത്തിക ഉദാരവത്കരണനയം തുടരാനാണ് കോൺഗ്രസ് താൽപര്യം കാട്ടിയത്. ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ എൽ.കെ. അദ്വാനിയെയും ഗുജറാത്ത് വംശീയ കലാപത്തിന് പ്രതിക്കൂട്ടിലായ അമിത് ഷായെയും കൂട്ടരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ഭരണത്തിലിരിക്കുേമ്പാൾ കോൺഗ്രസിന് കഴിഞ്ഞില്ല. മുംെബെ കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷൻ റിപ്പോർട്ടിലും അവർ നടപടിയൊന്നും സ്വീകരിച്ചില്ല. മതേതരത്വം പറഞ്ഞ് കോൺഗ്രസും ഹിന്ദുത്വം പറഞ്ഞ് ബി.ജെ.പിയും സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കുന്നു. വർഗീയതക്കും ഉദാവത്കരണ സാമ്പത്തിക നയങ്ങൾക്കുമെതിരായി യോജിപ്പുള്ള കക്ഷികൾ ചേർന്ന് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയാൽ മാത്രമേ ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയൂ. യു.പിയിലെയും ബീഹാറിലെയും തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. WDG1 സി.പി.എം വയനാട് ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.