തോട് വൃത്തിയാക്കി

കുറ്റ്യാടി: -വളയന്നൂർ പ്രദേശത്തെ മലിനമായ തോട് വളയന്നൂർ പ്രവാസി സംഘം (വി.പി.എസ്) ആഭിമുഖ്യത്തിൽ ശുചീകരിച്ചു. പ്രസിഡൻറ് കൊയിലോത്തുകണ്ടി റാഫി, സെക്രട്ടറി സുബൈർ, ജോ. സെക്രട്ടറി സി.കെ. നിഷാദ്, മറ്റു ഭാരവാഹികളായ സുൽഫി കാപ്പുംകര, ഫസീം, അഷ്റഫ് മാസ്റ്റർ, സമദ് എന്നിവർ നേതൃത്വം നൽകി. ചകിരിക്കമ്പനിക്ക് ശിലയിട്ടു കുറ്റ്യാടി: നീര കമ്പനി വളപ്പിൽ നിർമിക്കുന്ന ചകിരി സംസ്കരണ യൂനിറ്റിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.ജി. ജോർജ്, ബ്ലോക്ക് അംഗം വി.പി. റീന, േത്രസ്യാമ്മ മാത്യു, മത്തത്ത് ബാബു, വിവിധ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്കായി ആനക്കുളം പുനർനിർമിക്കുന്നു കുറ്റ്യാടി: ചരിത്രം ഉറങ്ങിക്കിടന്ന കുറ്റ്യാടി ചെറുപുഴകരയിലെ ആനക്കുളം പുനർനിർമിക്കുന്നു. പണ്ട് നടന്ന ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞുപോയ തട്ടാർകണ്ടി കടവിലെ കള്ളാട് ഭാഗത്തുള്ള കുളം ഭിന്നശേഷിക്കാർക്കുവേണ്ടി എൻ.എസ്.എസ് വളൻറിയർമാരാണ് നിർമിക്കുന്നത്. കുളത്തി​െൻറ ശേഷിപ്പുകളൊന്നും ഇപ്പോൾ കാണാനില്ല. ആന വെള്ളം കുടിക്കുന്ന കുളമാണ് ആനക്കുളെമന്ന് പറയപ്പെടുന്നു. ജാനകിക്കാട് ഇതി​െൻറ സമീപപ്രദേശത്താണ്. കുന്നുമ്മൽ ബി.ആർ.സി പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾക്കുവേണ്ടി നിർമിക്കുന്ന 'പച്ചിലക്കാട്' എന്ന പാർക്കിലാണ് കുളം. പുഴപുറമ്പോക്കിലെ 70 സ​െൻറ് സ്ഥലത്താണ് പഞ്ചായത്തുകളുടെയും ഉദാരമതികളുടെയും സഹായത്താൽ പാർക്ക് പണിയുന്നത്. കടമേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ 50ഓളം വിദ്യാർഥികളാണ് കുളം നിർമാണത്തിൽ പങ്കെടുക്കുന്നത്. 11 മീറ്റർ നീളവും ആറു മീറ്റർ വീതിയും ഉണ്ടാവും. സ്കൂൾ അധ്യാപകൻ ജമാൽ, വാർഡ് അംഗം അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.