പാലേരി: പാറക്കടവ് മഹല്ല് കമ്മിറ്റി നടപ്പിലാക്കുന്ന ലഹരിമുക്ത കാമ്പയിെൻറ ഭാഗമായി വിദ്യാർഥി യുവജനസംഗമം സംഘടിപ്പിച്ചു. കുറ്റ്യാടി സി.െഎ എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ എ.പി. ശഹീർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഒാഫിസർ ശമീർ തലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശാലു പന്തീരാങ്കാവ്, കുര്യൻ ചക്കിട്ടപാറ എന്നിവർ അനുഭവം പങ്കുവെച്ചു. ലിനീഷ് പാറക്കടവ് സംസാരിച്ചു. അനീഷ് നെല്ലിയുള്ളതിൽ സ്വാഗതവും വി.സി. ജാസിർ നന്ദിയും പറഞ്ഞു. കേന്ദ്രസർക്കാർ ഹിന്ദുത്വ രാഷ്ട്രീയം വ്യാപിപ്പിക്കുന്നു പാലേരി: വിദ്യാഭ്യാസ സാംസ്കാരിക മേഖലകളെ അധികാരമുഷ്ടികൊണ്ട് തടഞ്ഞുനിർത്തി സർവമേഖലകളിലും ഹിന്ദുത്വ രാഷ്ട്രീയം വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തുെകാണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹിമാൻ. 'അവകാശങ്ങൾ ഒൗദാര്യമല്ല' എന്ന ബാനറിൽ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിെൻറ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി പ്രഖ്യാപന പ്രസംഗം നടത്തി. സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരൻ, ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് സ്വാഗതവും വി.എം. മൊയ്തു നന്ദിയും പറഞ്ഞു. ടൗണിൽ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.