കൊയിലാണ്ടി: 'മൗനം അരാഷ്ട്രീയതയാണ്, ഇടപെടലാണ് രാഷ്ട്രീയം' എന്ന പ്രമേയവുമായി ഡിസംബർ 30ന് പയ്യോളിയിൽ നടക്കുന്ന വെൽഫെയർ പാർട്ടി നിയോജകമണ്ഡലം സമ്മേളനത്തിെൻറ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ടൗണിനു വടക്കുഭാഗത്ത് ദേശീയപാതക്കരികിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി. രാവിലെ ഒമ്പതിന് നടക്കുന്ന സെഷനിൽ പ്രതിനിധി സമ്മേളനം, പഠനക്യാമ്പ് എന്നിവ നടക്കും. വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. നാലിന് നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി ടി. മുഹമ്മദ് വേളം, പി.സി. ഭാസ്കരൻ, കെ.കെ. ബാബുരാജ്, അസ്ലം ചെറുവാടി, പ്രദീപ് നെന്മാറ, കെ.എസ്. നിസാർ, സുബൈദ കക്കോടി, എം.എം. മുഹ്യുദീൻ, സി.എസ്. അനാമിക, ടി.കെ. മാധവൻ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് ഹബീബ് മസ്ഊദ്, ജനറൽ സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്, സമ്മേളനത്തിൽ ജനറൽ കൺവീനർ പി.കെ. അബ്ദുല്ല, മണ്ഡലം സെക്രട്ടറി ടി.എ. ജുനൈദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.