എകരൂല്‍: ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിെൻറ സപ്തദിന സഹവാസ ക്യാമ്പിെൻറ ഭാഗമായി ഉണ്ണികുളം പ്രദേശത്ത് ജല സംരക്ഷണയജ്ഞം ആരംഭിച്ചു. കിഴക്കെകര കുളം നവീകരിക്കുകയും കാരാട്ട് തോട്ടില്‍ തടയണ നിർമിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫിസര്‍ സി.എല്‍. പ്രശോഭിെൻറ നേതൃത്വത്തില്‍ 22 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉണ്ണികുളം ജി.യു.പി സ്കൂള്‍ കെട്ടിടത്തിെൻറ മട്ടുപ്പാവില്‍ നൂറോളം ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷിയൊരുക്കൽ, സ്കൂള്‍ പരിസരത്തെ 25-ഓളം വീടുകളില്‍ പച്ചക്കറിത്തോട്ട നിർമാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവയും ക്യാമ്പിെൻറ ഭാഗമായി നടക്കും. മാലിന്യ സംസ്കരണത്തിന് സ്കൂള്‍ പരിസരത്ത് വെയിസ്റ്റ്കുഴി നിർമാണവും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.