വഖഫ്​ ​ൈകയേറ്റം: എം.ഇ.എസിനെതിരെ ക്രിമിനൽ കേസ്​

വഖഫ് ൈകയേറ്റം: എം.ഇ.എസിനെതിരെ ക്രിമിനൽ കേസ് കോഴിക്കോട്: അനധികൃതമായി വഖഫ് സ്വത്ത് ൈകയടക്കിയതിന് മുസ്ലിം എജുക്കേഷനൽ സൊസൈറ്റിക്ക് (എം.ഇ.എസ്) എതിരെ കേരള വഖഫ് ബോർഡി​െൻറ ക്രിമിനൽ കേസ്. എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽഗഫൂർ, ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വിമൻസ് കോളജ് പ്രിൻസിപ്പൽ എന്നിവരെ എതിർകക്ഷികളാക്കിയാണ് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ പരാതി നൽകിയത്. നടക്കാവ് എം.ഇ.എസ് കോളജ് പ്രവർത്തിക്കുന്ന സ്ഥലം കോഴിക്കോെട്ട പുതിയ പൊൻമാണിച്ചിൻറകം വഖഫിന് അവകാശപ്പെട്ടതാണെന്ന് കാണിച്ചാണ് പരാതി. നിയമവിരുദ്ധമായി ഭൂമി ഉപയോഗിച്ച് വഖഫ് സ്വത്തിന് നഷ്ടമുണ്ടാക്കിയതിന് എതിർ കക്ഷികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. 95ലെ വഖഫ് നിയമപ്രകാരം വഖഫ് ൈകയേറ്റത്തിന് ബോർഡിന് ക്രിമിനൽ കേസ് കൊടുക്കാനുള്ള അധികാര പ്രകാരമാണ് നടപടി. കേസ് ജനുവരി 25ന് പരിഗണിക്കാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.