വരുംനാളുകളിൽ കാർഷിക വിദ്യാഭ്യാസത്തിന് പ്രസക്തിയേറും -^മന്ത്രി വി.എസ്​. സുനിൽകുമാർ

വരുംനാളുകളിൽ കാർഷിക വിദ്യാഭ്യാസത്തിന് പ്രസക്തിയേറും --മന്ത്രി വി.എസ്. സുനിൽകുമാർ വരുംനാളുകളിൽ കാർഷിക വിദ്യാഭ്യാസത്തിന് പ്രസക്തിയേറും --മന്ത്രി വി.എസ്. സുനിൽകുമാർ *കർഷകരെ സ്നേഹിക്കാനറിയാത്ത ഉദ്യോഗസ്ഥരുള്ള സ്ഥലങ്ങളിൽ കൃഷിയുണ്ടാകില്ല കൽപറ്റ: മാറുന്ന കാലത്തിൽ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാർഥികൾ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാർഷിക വികസന കർഷകക്ഷേമ മന്ത്രി വി.എസ്. സുനിൽകുമാർ. മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളയാണി കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമീണ പ്രവൃത്തി പരിചയ ഗ്രാമ സഹവാസ ക്യാമ്പ് 'പൃഥിക' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻട്രൻസ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ കൃഷി പഠനത്തിനായി മത്സരിക്കുന്ന കാലം വിദൂരമല്ല. മണ്ണി​െൻറ ജൈവികതയെ തിരിച്ചറിയാനും പരിപാലിക്കാനും മനസ്സർപ്പിക്കുന്ന ഗോത്ര കർഷകരാണ് കൃഷിയുടെ ഏറ്റവും വലിയ പ്രചാരകരും ഉപാസകരും. സർവകലാശാലകളിലെ ലാബുകളിലേക്കാൾ കൃഷിയറിവുകൾ ഇവർക്കിടയിൽനിന്നും വിദ്യാർഥികൾക്ക് നേടാൻ കഴിയും. പരമ്പരാഗത മൂല്യങ്ങൾക്കൊപ്പം ഉൽപാദനക്ഷമതയേക്കാൾ പോഷക മൂല്യങ്ങൾ ഗോത്രകർഷകർക്കിടയിലുള്ള പാരമ്പര്യ വിത്തുകൾക്കുണ്ട്. പ്രകൃതിക്കിണങ്ങിയ സാങ്കേതികവിദ്യ ഇവരിൽനിന്നും സ്വായത്തമാക്കാൻ കൃഷി പഠന വിദ്യാർഥികൾക്ക് കഴിയും. ആദിവാസികൾക്ക് കൃഷി ജീവിതോപാധി മാത്രമല്ല അനുഷ്ഠാനത്തി​െൻറ ഭാഗം കൂടിയാണ്. ജീവനുള്ള മണ്ണും മലിനമാകാത്ത വെള്ളവും പുതിയ തലമുറകൾക്കായി ഇവർ കൈമാറി. ഇവയെല്ലാം ഇതുപോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട സന്ദേശമാണ് സർക്കാറി​െൻറ ഹരിത കേരള മിഷനിലൂടെ നിറവേറ്റപ്പെടുന്നത്. കൃഷിയെയും കർഷകരെയും സ്നേഹിക്കാൻ അറിയാത്ത കൃഷി ഉദ്യോഗസ്ഥരുള്ള സ്ഥലങ്ങളിൽ കൃഷി വേരോടില്ല. ഇവർക്കെല്ലാം പകരം നാടിനെയും അതുയർത്തുന്ന കൃഷി ഉന്നതികളെയെല്ലാം േപ്രാത്സാഹിപ്പിക്കുന്നവരെയാണ് ഇനി കാലം സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാ ശശി അധ്യക്ഷത വഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശോഭൻകുമാർ, ജില്ല പഞ്ചായത്തംഗം ബിന്ദു മനോജ്, നിർമല മാത്യൂസ്, പുഷ്പ ഭാസ്കരൻ, സി. ഫൈസൽ, വി. ബാലൻ, കെ. കുമാർ, കെ.എം. സിന്ധു. കെ. രുഗ്മിണി, േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. ജി.എസ്. ശ്രീദയ, വെള്ളയാണി കാർഷിക കോളജ് ഡീൻ ഡോ. എ. അനിൽകുമാർ, ഡോ. ബി. സീമ, ഡോ. കെ. ആശ, സെബാസ്റ്റ്യൻ വി. ജോസഫ്, മിനി സി. ഇയാക്കു, സി.കെ. ഹൈേദ്രാസ്, ഗോകുൽരാജ് എന്നിവർ സംസാരിച്ചു. FRIWDL14 മൂലങ്കാവ് സ്കൂളിൽ ഗ്രാമ സഹവാസ ക്യാമ്പ് 'പൃഥിക' വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു വാസുകി ഫാർമേഴ്സ് സൊസൈറ്റി ഭക്ഷ്യ സംസ്കരണ സമുച്ചയത്തിന് തറക്കല്ലിട്ടു മീനങ്ങാടി: കോലമ്പറ്റയിൽ ആരംഭിക്കുന്ന വാസുകി ഫാർമേഴ്സ് സൊസൈറ്റിയുടെ ഭക്ഷ്യ സംസ്കരണ സമുച്ചയം ശിലാസ്ഥാപനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. വയനാട് സുസ്ഥിര കാർഷിക മിഷൻ എന്ന വാസുകി കർഷകരുടെ തനത് ഉൽപന്നങ്ങളായ ജൈവ നെല്ല്, പച്ചക്കറി, പഴങ്ങൾ, കിഴങ്ങ് വർഗങ്ങൾ, മുട്ട എന്നിവയും അവയുടെ മൂല്യ വർധിത ഉൽപന്നങ്ങളായി വിപണനം ചെയ്യുന്നതിനുള്ള സംരംഭമാണ്. രണ്ടു ഘട്ടങ്ങളിലായി 13.5 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുക. ചേകാടി പാടശേഖര സമിതിക്കുള്ള 3.5 ലക്ഷം രൂപയുടെയും മഴമറ കൃഷിക്കുള്ള 50,000 രൂപയുടെ കാർഷിക സഹായവും മന്ത്രി വിതരണം ചെയ്തു. എസ്.എം.എ.എം പദ്ധതി പ്രകാരമുള്ള ട്രാക്ടറി​െൻറ താക്കോൽദാനവും ചടങ്ങിൽ നിർവഹിച്ചു. വയനാട് പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുമെന്നും പുഷ്പ കൃഷിക്ക് ഇവിടെ പ്രാമുഖ്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര കാർഷിക വികസനത്തിലൂടെ ജില്ലയുടെ സമഗ്ര പുരോഗതിയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാസുകി ഫാർമേഴ്സ് സൊസൈറ്റി കൃഷി വകുപ്പി​െൻറ സഹകരണത്തോടെ വിഷ രഹിത കാർഷികോൽപന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് വാസുകിയുടെ ലക്ഷ്യം. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ ശ്രുതിൻ കുര്യക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിജയൻ ചെറുകര, സജി കവനാക്കുടി, പി.ടി. രാജു, എം. പ്രകാശ്, ഡോ. ആശ, ലിസി പൗലോസ്, ടി.സി. പവിത്രൻ, സുഭദ്ര നായർ, ഡോ. ഗീത, ജോഷി ജോസഫ്, പി.യു. ദാസ്, പി.വി. വേണുഗോപാൽ, സി.എം. സുധീഷ്, ബേബി വർഗീസ് എന്നിവർ സംസാരിച്ചു. FRIWDL10 കോലമ്പറ്റയിൽ ആരംഭിക്കുന്ന വാസുകി ഫാർമേഴ്സ് സൊസൈറ്റിയുടെ ഭക്ഷ്യ സംസ്കരണ സമുച്ചയ ശിലാസ്ഥാപനം മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിക്കുന്നു നദി സംരക്ഷണ സമിതി ഭാരവാഹിക്കുനേരെ ആക്രമം: നടപടി വേണം പനമരം: കബനി നദി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കെ.സി. കുഞ്ഞമ്മദിനെ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വീടിനു സമീപത്തുവെച്ച് കാർ ഇടിച്ചു ആക്രമിക്കാൻ ശ്രമിച്ച മണ്ണ് ലോബിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംരക്ഷണ സമിതി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച പനമരം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കുഞ്ഞമ്മദ് പറഞ്ഞു. ഡിസംബർ 13ന് രാത്രി ഒമ്പതിന് പനമരം ടൗണിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള ആര്യന്നൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് കരുതിക്കൂട്ടിയുള്ള അപകടമുണ്ടായത്. കാറിൽ നാലുപേർ പിന്തുടർന്ന് സ്കൂട്ടറിൽ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, സ്കൂട്ടർ തടഞ്ഞുനിർത്തി കാറിൽനിന്നിറങ്ങിയവർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മൊബൈൽ ഫോൺ, കണ്ണട എന്നിവയെല്ലാം നശിപ്പിച്ചു. തുടർന്ന് അഹമ്മദിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അനധികൃതമായി മണ്ണ് ഖനനം നടത്തി തണ്ണീർത്തടങ്ങളിലും കബനിയുടെ ഒാരങ്ങളിലും നിക്ഷേപിക്കുന്ന സംഘമാണ് ഇതിനു പിന്നിൽ. സംഭവത്തിൽ കബനി നദി സംരക്ഷണ സമിതി യോഗം പ്രതിഷേധിച്ചു. ഇത്തരം മണ്ണ് ഖനനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. യോഗത്തിൽ വി. ഇബ്രാഹിം കണിയാമ്പറ്റ അധ്യക്ഷത വഹിച്ചു. എ.വി. നാരാ‍യണൻ കുട്ടി, മമ്മൂട്ടി പള്ളിക്കണ്ടി, സനൽകുമാർ, കെ.ഒ. രാജമ്മ, അൻസൻ ചാക്കോ, കെ.എം. ജോൺ, സി.കെ. സാൽവെ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.