നഷ്ടമായത് വിശ്രമമില്ലാത്ത കർമയോഗിയെ കൽപറ്റ: മലപ്പുറത്തുനിന്ന് ചുരം കയറിയെത്തിയ ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ വയനാട്ടുകാർക്ക് എന്നും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം വയനാടിന് തീരാനഷ്ടമായി. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി വയനാട് ജില്ലയില്‍ വിവിധങ്ങളായ മത സാംസ്‌കാരിക സംഘടന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിെൻറ വിയോഗത്തോടെ വിശ്രമമില്ലാത്ത കർമയോഗിയെയാണ് നഷ്ടമായത്. ഇന്ന് വയനാട്ടിൽ നിറഞ്ഞുനിൽക്കുന്ന മദ്റസകൾ, മസ്ജിദുകൾ തുടങ്ങിയവയുടെ നിർമാണത്തിലും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിലും അദ്ദേഹത്തിെൻറ സേവനം അനിഷേധ്യമായിരുന്നു. മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി ഇടെപട്ടിരുന്ന അദ്ദേഹം ജില്ലയിലെ അറിയപ്പെടുന്ന വാഗ്മി കൂടിയായിരുന്നു. 15 വർഷത്തോളമായി അദ്ദേഹത്തിെൻറ പ്രയ്തനത്താൽ സ്ഥാപിച്ച മില്ലുമുക്കിലെ അറബി കോളജിെൻറ രക്ഷാധികാരിയും അധ്യാപകനുമായി പ്രവർത്തിച്ചുവരുകയായിരുന്നു. നിലവിൽ കോളജിെൻറ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽനിന്നും സമസ്ത ജില്ല കാര്യാലയത്തിലെത്തിച്ചശേഷം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ആദ്യ മയ്യിത്ത് നമസ്‌കാരം നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നമസ്കാരം നടന്നത്. തുടര്‍ന്ന്, കല്‍പറ്റ വലിയ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ഉസ്താദിെൻറ പ്രഥമ ശിഷ്യന്‍ അബൂബക്കര്‍ ഫൈസി മണിച്ചിറ നേതൃത്വം നല്‍കി. തുടർന്ന്, അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തന കേന്ദ്രമായ മില്ലുമുക്കിലെത്തിച്ചു. മില്ലുമുക്ക് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പിന്നീട് കോളജ് അങ്കണത്തിലെത്തിച്ചപ്പോഴും അബൂബക്കർ മുസ്ലിയാരെ അവസാനമായി കാണാൻ സമൂഹത്തിെൻറ നാനാതുറകളില്‍നിന്നുള്ള ആയിരങ്ങളെത്തി. എന്‍. ഹാമിദ് റഹ്മാനി, ഹംസ ഫൈസി, നവാസ് ദാരിമി, അബൂബക്കര്‍ മുസ്ലിയാര്‍, പി.സി. ഉമര്‍ മൗലവി, പോള അബൂബക്കര്‍ മുസ്ലിയാര്‍, നിസാര്‍ ദാരിമി, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, സുലൈമാന്‍ ബാഖവി മച്ചൂര്‍, ഏലങ്കുളം ബാപ്പു മുസ്ലിയാര്‍, ജ്യേഷ്ട സഹോദരന്‍ ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ മയ്യിത്ത് നമസ്കാരങ്ങൾക്ക് നേതൃത്വം നല്‍കി. എസ്. മുഹമ്മദ് ദാരിമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ശരീഫ് ഹുദവി, അഷ്‌റഫ് ഫൈസി, കെ.ടി. ഹംസ മുസ്ലിയാര്‍, മജീദ് ദാരിമി, ഇബ്‌റാഹീം മുസ്ലിയാര്‍, അഷ്‌റഫ് മുസ്ലിയാര്‍ തലപ്പുഴ, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, ഏലങ്കുളം ബാപ്പു മുസ്ലിയാര്‍, ജലീല്‍ ബാഖവി എന്നിവർ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വൈകിട്ട് ആറോടെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കോളജിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഖബറടക്കവും നടന്നു. FRIWDL28 മില്ലുമുക്ക് വാഹിറുൽ ഉലൂം അറബിക് കോളജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.