ആനമങ്ങാട് അബൂബക്കർ മുസ്​ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചു

കൽപറ്റ: പ്രമുഖ പണ്ഡിതൻ ആനമങ്ങാട് അബൂബക്കർ മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത് നവോഥാന നായകനെയാണെന്ന് സുന്നി യുവജന സംഘം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.ജില്ല പ്രസിഡൻറ് ഇബ്രാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ്കുട്ടി ഹസനി, ഇ.പി. മുഹമ്മദലി ഹാജി, പി. സുബൈർ ഹാജി, കെ.എ. നാസർ മൗലവി, കെ.സി.കെ. തങ്ങൾ, അബ്ദുറഹ്മാൻ ഹാജി, കുഞ്ഞമ്മദ് എടപ്പാറ, കുഞ്ഞമ്മദ് കൈതക്കൽ, സി. അബ്ദുൽ ഖാദിർ എന്നിവർ സംസാരിച്ചു. കൽപറ്റ: ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ വിശ്രമമറിയാത്ത കർമയോഗിയായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി അനുസ്മരിച്ചു. അദ്ദേഹത്തി​െൻറ വിയോഗം തീർത്ത വിടവ് നികത്തപ്പെടാനാവാത്തതാണെന്നും യോഗം അനുസ്മരിച്ചു. കൽപറ്റ: ആനമങ്ങാട് അബൂബക്കർ മുസ്ലിയാരുടെ നിര്യാണത്തിൽ പ്രവാസി ലീഗ് അനുശോചിച്ചു. അദ്ദേഹത്തി​െൻറ നിര്യാണം വയനാട് ജില്ലയിലെ മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണെന്ന് പ്രവാസി ലീഗ് ജില്ല പ്രസിഡൻറ് കെ. നൂറുദ്ധീൻ, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ മടക്കിമല എന്നിവർ പറഞ്ഞു. വെങ്ങപ്പള്ളി: ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ ഉറ്റ തോഴനായിരുന്നു ആനമങ്ങാട് അബൂബക്കർ മുസ്ലിയാരെന്ന് അക്കാദമിയിൽ ചേർന്ന യോഗം അനുസ്മരിച്ചു.ആനമങ്ങാട് അബൂബക്കർ മുസ്ലിയാരുടെ നിര്യാണത്തിൽ അക്കാദമി വൈസ് പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അനുശോചിച്ചു. സ്ഥാപനത്തിൽ നടന്ന പ്രാർത്ഥനക്ക് ജഅ്ഫർ ഹൈതമി നേതൃത്വം നൽകി. ഇബ്രാഹിം ഫൈസി പേരാൽ, എ.കെ. സുലൈമാൻ മൗലവി, കുഞ്ഞി മുഹമ്മദ് ദാരിമി, ഹാഫിള് സഹൽ മൗലവി, മുഹമ്മദലി വാഫി, അൻഷാദ് വാഫി എന്നിവർ സംബന്ധിച്ചു. FRIWDL16 അക്കാദമി ഹിഫ്ളുൽ ഖുർ-ആൻ കോളജ് ഉദ്ഘാടനത്തിൽ സമസ്ത ജനറൽ സെക്രട്ടറി ചെറുശ്ശേരി ഉസ്താദിനൊപ്പം ------------------------------------------------------------ ഗോത്ര കലാമേള സമാപിച്ചു കൽപറ്റ: കുടുംബശ്രീ സംഘടിപ്പിച്ച ഗോത്രകലാമേള സമാപിച്ചു. ജില്ല കലക്ടർ എസ്. സുഹാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കോഒാഡിനേറ്റർ സി.പി. സാജിത അധ്യക്ഷത വഹിച്ചു. കോവിൽമല രാജാവ് രാമൻ രാജമന്നൻ മുഖ്യപ്രഭാഷണം നടത്തി. പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദിര, എ.ഡി.എം.സിമാരായ കെ.ടി. മുരളി, കെ.പി. ജയചന്ദ്രൻ, കെ.എ. ഹാരീസ്, ആശാ പോൾ, കോ-ഓഡിനേറ്റർമാരായ എൻ.ഡി. ഷിബു, സി.വി. രാജേഷ് എന്നിവർ സംസാരിച്ചു FRIWDL26 ഗോത്രമേളയിൽ അവതരിപ്പിച്ച ഊരാളിക്കളി FRIWDL25 പശ്ചിമ ബംഗാളിൽനിന്നുള്ള ഗോത്രവർഗക്കാർ അവതരിപ്പിച്ച ബാബുൽ ഗായകരുടെ സംഗീത വിരുന്ന് പുഷ്പമേള തുടങ്ങി കൽപറ്റ: സത്യം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള കൽപറ്റ ബൈപാസ് ഗ്രൗണ്ടിൽ തുടങ്ങി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റി സിബി ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, വൈസ് ചെയർമാൻ പി.പി. ആലി, എ.പി. ഹമീദ് എന്നിവർ സംസാരിച്ചു. FRIWDL27 സി.കെ. ശശീന്ദ്രൻ എം.എൽ.എ പുഷ്പമേള ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.