സംസ്ഥാന യൂത്ത് വോളിക്ക് ആവേശത്തുടക്കം നാദാപുരം: കടത്തനാടിനെ വോളിബാൾ ലഹരിലാഴ്ത്തി 33ാമത് സംസ്ഥാന യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് പുറമേരി കെ.ആർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. പുരുഷ-വനിത വിഭാഗത്തിൽ അഞ്ച് മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്. 14 ജില്ലകളില്‍നിന്നുള്ള പുരുഷ വിഭാഗം ടീമുകളും, 10 ജില്ലകളില്‍നിന്നുള്ള വനിത വിഭാഗം ടീമുകളും മാറ്റുരക്കുന്നണ്ട്. കൊല്ലം, കോട്ടയം ജില്ലകൾ തമ്മിലുള്ള മത്സരം കാണാൻ വൻ ജനാവലിയാണ് എത്തിയത്. വോളി മേളയുടെ ഉദ്ഘാടനം പുറമേരി കെ.ആര്‍.എച്ച്.എസ് ഗ്രൗണ്ടില്‍ സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. പി. രാജീവൻ പതാക ഉയർത്തി. പി.വി. ബഷീർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഷൈലജ, കെ.ടി.കെ. ബാലകൃഷ്ണൻ, കെ. പ്രഭ, ടി.കെ. പ്രഭാകരൻ, ടി.പി. രാജീവർ, എം.സി. സുരേഷ് എന്നിവർ സംസാരിച്ചു. 5000 പേർക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഡിസംബര്‍ 28 വരെയാണ് മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.