വശ്യസൗന്ദര്യവുമായി സഞ്ചാരികളുടെ മനംകവർന്ന്​ മീൻമുട്ടി വെള്ളച്ചാട്ടം

പടിഞ്ഞാറത്തറ: ബാണാസുര മലമുകളിൽനിന്ന് ചെങ്കുത്തായ പാറകൾക്ക് നടുവിലൂടെ തട്ടുതട്ടായി താഴേക്ക് പതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടം വയനാടി​െൻറ വശ്യസൗന്ദര്യം മുഴുവൻ ആവാഹിച്ചിട്ടുണ്ട്. കണ്ണിനും മനസ്സിനും കുളിരേകുന്ന മീൻമുട്ടിയുടെ സൗന്ദര്യം ആസ്വദിക്കാനും തെളിനീരിൽ നീരാടാനും ദിനേന നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വയനാടി​െൻറ ടൂറിസം ഭൂപടത്തിൽ ഏറെ പരസ്യപ്പെടുത്തലുകളൊന്നുമില്ലെങ്കിലും ബാണാസുരയിലെ മീൻമുട്ടിയെ കേട്ടറിെഞ്ഞത്തുന്നവർ നിരവധിയാണ്. മലമുകളിൽ നിന്ന് നല്ല ശക്തിയിലൊഴുകുന്ന വെള്ളം പാറക്കെട്ടുകളിലൂടെ കുത്തിെയാലിച്ച് താഴെ മലയടിവാരത്തിേലക്ക് ഒഴുകുന്ന കാഴ്ച നയന മനോഹരമാണ്. വെള്ളച്ചാട്ടത്തിനു സമീപമുള്ള വ്യൂ പോയൻറിൽനിന്നു നോക്കിയാൽ ബാണാസുര മലനിരകളും പടിഞ്ഞാറത്തറ ടൗണും കാണാനാകും. വെള്ളച്ചാട്ടത്തിനു താഴെ നീന്തിത്തുടിക്കാൻ കഴിയുന്ന തടാകവുമുണ്ട്. ടിക്കറ്റ് കൗണ്ടറിൽനിന്ന് 350 മീറ്ററോളം സഞ്ചരിച്ച് തടാകത്തിലെത്തി നീന്തിത്തുടിച്ച് രസിക്കാം. ശേഷം, പരന്ന പാറകളിലൂടെ അൽപം സാഹസികമായി കയറിൽ തൂങ്ങിപ്പിടിച്ചു വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്ത് സുരക്ഷ വേലിയുണ്ട്. വെള്ളച്ചാട്ടത്തി​െൻറ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച് സഞ്ചാരികൾ തിരിച്ചിറേങ്ങണ്ടത് യൂക്കാലിപ്സ് തോട്ടങ്ങളിലൂടെയുള്ള വഴിയിലൂടെയാണ്. ഇതിലൂടെയുള്ള നടത്തവും സഞ്ചാരികളുടെ ശരീരവും മനസ്സും തണുപ്പിക്കും. ബാണാസുര ഡാമിൽനിന്ന് കേവലം അഞ്ചു കിലോമീറ്ററോളം മാത്രം അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം. കല്‍പറ്റയില്‍നിന്ന് പടിഞ്ഞാറത്തറയിലെത്തി ബാണാസുര ഡാം റോഡിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാൽ കാപ്പിക്കളം എന്ന സ്ഥലത്തെത്താം. ഇവിടെയാണ് മീൻമുട്ടി കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നത്. വാരാമ്പറ്റ വന സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മീൻമുട്ടി ടൂറിസം കേന്ദ്രത്തിൽ പ്രദേശവാസികൾ തന്നെയാണ് ഗൈഡുകളായി ജോലി ചെയ്യുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തന സമയം. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് കൗണ്ടറിനു സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവുമുണ്ട്. 2008ലാണ് കുടിവെള്ള സംരക്ഷണ പദ്ധതിയായി ഇക്കോ ടൂറിസം സ​െൻറർ ആരംഭിക്കുന്നത്. ബാണാസുര മലയില്‍ നിന്നെത്തുന്ന വെള്ളമാണ് അടിവാരത്തുള്ള മുന്നൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. കുടിവെള്ളം സംഭരിക്കുന്ന സ്ഥലത്തേക്ക് സന്ദർശകരെ കയറ്റിവിടില്ല. കുടിവെള്ള സംരക്ഷണ പദ്ധതിയായി ആരംഭിച്ച കേന്ദ്രം ഇപ്പോൾ പ്രദേശവാസികൾക്ക് നല്ലൊരു വരുമാന മാര്‍ഗവുമായി മാറിയിരിക്കുകയാണ്. പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധമുള്ള വിേനാദസഞ്ചാരമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. -രഞ്ജിത്ത് കളത്തിൽ WDLSupp15 ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം ---------------------------------------------------------------------------------------------- ഇഷ്ടികച്ചൂളകൾ കോലം മാറ്റുന്ന മാത്തൂർവയൽ പനമരം: ഒരുകാലത്ത് ജില്ലയിലെ വലിയൊരു നെല്ലുൽപാദന കേന്ദ്രമായിരുന്നു പനമരം പഞ്ചായത്തിലെ മാത്തൂർവയൽ. രണ്ടു പുഴകളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് അനുഗ്രഹമായിരിക്കുന്നത്. ഇതിൽ വരദൂരിൽനിന്ന് ഒഴുകിയെത്തുന്ന ചെറുപുഴയാണ് കാർഷിക മേഖലയിൽ ഏറെ ഗുണം ചെയ്തിരുന്നതെങ്കിൽ ഇന്ന് മാത്തൂർവയലി​െൻറ കോലം മാറ്റാൻ ഈ പുഴ വലിയ പങ്കുവഹിക്കുന്നതായി കാണാം. പുഴയോടനുബന്ധിച്ചാണ് മാത്തൂർവയലിൽ ഇഷ്ടികക്കളങ്ങൾ പെരുകിയത്. 50 വർഷത്തെ പാരമ്പര്യമാണ് ഇവിടത്തെ ഇഷ്ടിക മേഖലക്ക് പറയാനുള്ളത്. ഇഷ്ടിക നിർമാണത്തിന് അനുയോജ്യമായ മണൽ കലർന്ന പ്രത്യേക മണ്ണാണ് മാത്തൂർവയലിലേതെന്ന് ആദ്യം മനസ്സിലാക്കിയത് കോഴിക്കോട് സ്വദേശികളായ ചൂള നടത്തിപ്പുകാരാണ്. പിന്നീട് തദ്ദേശീയരും ഈ മേഖലയിലേക്ക് തിരിഞ്ഞതോടെ ചൂളകളുടെ എണ്ണം പെരുകി. നവംബർ മുതൽ ജൂൺ വരെയാണ് പുതിയ ചുളകൾ രൂപപ്പെടുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂർ മേഖലയിൽനിന്നും ഒരു സീസണിൽ 4000ത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിക്കെത്തുന്നതെന്ന് പറയുമ്പോൾ പനമരത്തെ ചൂള മേഖലയുടെ വലുപ്പം ബോധ്യപ്പെടും. ചൂള നടത്തിപ്പിൽ ലാഭം കൊയ്തവരും പാപ്പരായവരും പനമരത്ത് നിരവധിയാണ്. ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തകയാണ് വലിയ പ്രശ്നമെന്ന് ഈ മേഖലയിൽ മുതൽമുടക്കി പാപ്പരായ ചിലർ പറഞ്ഞു. ഇനിയൊരിക്കലും നെൽകൃഷി എടുക്കാൻ പറ്റാത്ത രീതിയിൽ മാത്തൂരിലെ ഒരു ഭാഗത്തെ വയലുകൾ മാറിക്കഴിഞ്ഞു. മണ്ണെടുത്ത വലിയ കുഴികൾ വയലിനെ കോലം മാറ്റി. ചൂള ഒരുക്കാൻ പറ്റാത്ത രീതിയിൽ വയൽ മാറുമ്പോൾ ചൂളയും കുഴികളും കൂടുതൽ വയലുകളിലേക്ക് വ്യാപിക്കും. വനത്തിൽ കാണുന്ന രീതിയിലാണ് ഇവിടെ ഇല്ലിക്കാട് വളർന്നിട്ടുള്ളത്. പുഴയോരത്ത് മാത്രമുണ്ടായിരുന്ന ഇല്ലിക്കൂട്ടം കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചതിനാൽ ചൂളകളും കോലം മാറിയ വയലുകളും റോഡിലൂടെ പോകുന്നവർക്ക് കാണാനാവില്ല. പുഴയോടനുബന്ധിച്ച് സർക്കാറി​െൻറ പുറംപോക്ക് ഭൂമി ഏറെയുണ്ട്. അത് എത്രയെന്ന് തിട്ടപ്പെടുത്താൻ വരെ അധികാരികൾ മിനക്കെടുന്നില്ല. -കെ.ഡി. ദിദീഷ് WDLSupp13 മാത്തൂർവയലിലെ കുഴിയായി മാറിയ വയൽ WDLSupp14 മാത്തൂർവയലിലെ ഇല്ലിക്കൂട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.