ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൽപറ്റ: ജില്ല സൈനിക ക്ഷേമ ഓഫിസിൽനിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തവരും അവരുടെ വിധവകളും ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം നൽകണം. സംസ്ഥാന കേരളോത്സവം: വിജയികൾ റിപ്പോർട്ട് ചെയ്യണം കൽപറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയിൽ നിന്നുള്ള വിജയികൾ മത്സരങ്ങൾക്കുമുമ്പ് പാലക്കാട് വിക്ടോറിയ കോളജിലുള്ള രജിസ്േട്രഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണമെന്ന് േപ്രാഗ്രാം ഓഫിസർ അറിയിച്ചു. ഫോൺ: 04936- 204700. ഡിജിറ്റൽ കൊളാഷ് മത്സരം കൽപറ്റ: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൽപറ്റ റേഞ്ചി​െൻറ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ സഹകരണത്തോടെ കാട്ടുതീ ബോധവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ഡിജിറ്റൽ കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു. സ്വന്തം കൊളാഷ് acfsfwynd@gmail.com, gsshmeenangadi@gmail.com എന്നീ മെയിലുകളിലേക്ക് ഡിസംബർ 23നുമുമ്പ് അയക്കണം. ഫോൺ: 9961284657, 9447317034. ക്വട്ടേഷൻ ക്ഷണിച്ചു കൽപറ്റ: കമ്യൂണിറ്റി കിച്ചൺ പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലേക്ക് പാചക ആവശ്യത്തിനും പലവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്നതിനുമായി വിവിധ അളവിലുള്ള, ഗുണമേന്മയുള്ള സ്റ്റീൽ പാത്രങ്ങൾ ലഭ്യമാക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഇവ ഡിസംബർ 29ന് വൈകീട്ട് മൂന്നു മണി വരെ കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് കുടുംബശ്രീ ജില്ല മിഷൻ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 04936-206589. എൻ.ആർ.എൽ.എം തിരുനെല്ലി സ്പെഷൽ േപ്രാജക്ട് ഓഫിസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകക്ക് നൽകുന്നതിനും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനത്തിന് ടാക്സി പെർമിറ്റ്, ഫിറ്റ്നസ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളുമുണ്ടായിരിക്കണം. ഇന്ധന ചെലവ്, വാഹനത്തി​െൻറ മെയിൻറനൻസ്, ൈഡ്രവറുടെ ശമ്പളം (ബാഡ്ജ് ഉണ്ടായിരിക്കണം), ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും വഹിക്കാൻ തയാറുള്ളവർക്ക് അപേക്ഷിക്കാം. ക്വട്ടേഷനുകൾ ഡിസംബർ 26ന് വൈകീട്ട് മൂന്നു വരെ കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് കുടുംബശ്രീ ജില്ല മിഷൻ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04936 206589. കാർഷിക സെമിനാർ ബത്തേരി: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ബദൽ മാർഗങ്ങളും ചർച്ചചെയ്ത് ബത്തേരിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. 'കാർഷിക പ്രതിസന്ധിയും ബദൽ നയങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. രാംകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.വി. ബേബി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം. വേലായുധൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ്, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ശശാങ്കൻ, ജില്ല കമ്മിറ്റി അംഗം സി.കെ. സഹദേവൻ, ടി.ബി. സുരേഷ്, പി. കെ. സുരേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബേബി വർഗീസ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം കെ. ഷമീർ നന്ദിയും പറഞ്ഞു. ഫുട്ബാൾ ടൂർണമ​െൻറ് മാനന്തവാടി: കമ്മന സോക്കർ ബോയ്സി​െൻറ നേതൃത്വത്തിൽ നടത്തുന്ന അഖില വയനാട് അണ്ടർ 16 സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് 28ന് തുടങ്ങും. വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ ടൂർണമ​െൻറിൽ പങ്കെടുക്കുന്ന ടീമുകൾ 9544777039 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. 'വനംവകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം' മാനന്തവാടി: കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല അർധവാർഷിക സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പുതുതായി മൂന്നു ഫോറസ്റ്റ് സ്റ്റേഷനുകൾകൂടി അനുവദിച്ച സർക്കാറി​െൻറ തീരുമാനം അഭിനന്ദനാർഹമാണ്. എന്നാൽ, വ്യക്തമായ നോട്ടിഫിക്കേഷൻ, ആവശ്യത്തിനുള്ള ജീവനക്കാർ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, വാഹനം എന്നിവ സമയബന്ധിതമായി നൽകാതെ പ്രവർത്തനം തിടുക്കപ്പെട്ട് തുടങ്ങിയതിൽ ജീവനക്കാരിലുണ്ടായ അസംതൃപ്തി അവഗണിക്കാനാവില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. നോർത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.സി. പ്രസാദ്, ജില്ല സാമൂഹിക വനവത്കരണ വിഭാഗം എ.സി.എഫ് എ. ഷജ്ന എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി. വിനോദ്, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.കെ. ബഷീർ, എം. മനോഹരൻ, ഇ.ബി. ഷാജുമോൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.എൻ. രാജേഷ്, പി.എ. ജോൺസൺ, സംസ്ഥാന കമ്മിറ്റി അംഗം എ. നിജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. വനം-സൈബർ കുറ്റകൃത്യങ്ങളും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ അഡ്വ. ജിജിൽ ജോസഫ് ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ കുട്ടികളായ അഭി കെ. നാഥ്, അശ്വിൻ പി. സുരേഷ്, ജെ. ദീക്ഷിത് എന്നിവരെയും 2016-ലെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ജില്ലയിൽനിന്ന് അർഹനായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എ.കെ. സുനീഷിനെയും ആദരിച്ചു. ജില്ല സെക്രട്ടറി കെ. ബീരാൻകുട്ടി സ്വാഗതവും ട്രഷറർ പി.കെ. ജീവരാജ് നന്ദിയും പറഞ്ഞു. THUWDL1കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല അർധവാർഷിക സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കേന്ദ്രസർക്കാറി​െൻറ കർഷകവിരുദ്ധ നയം; ജനതാദൾ -എസ് മാർച്ചും ധർണയും 29ന് സുൽത്താൻ ബത്തേരി: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, നിർത്തലാക്കിയ സബ്സിഡികൾ പുനഃസ്ഥാപിക്കുക, കാപ്പിക്ക് കിലോഗ്രാമിന് 120 രൂപ തറവില നിശ്ചയിക്കുക, ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ -എസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൗ മാസം 29ന് രാവിലെ 10ന് ബത്തേരി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.എം. ജോയി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഒ.സി. ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാജു ഐക്കരക്കുന്നത്ത്, ഇല്ലത്ത് കോയ, അന്നമ്മ പൗലോസ്, പ്രഫ. താര ഫിലിപ്, സരള ഉണ്ണികൃഷ്ണൻ, മത്തായി കട്ടക്കയം, വി.ആർ. ശിവരാമൻ, സി.സി. ഹരിദാസ്, കെ.കെ. നാരായണൻ, ഉനൈസ് കല്ലൂർ, വി.എം. വിൻസ​െൻറ്, കെ.പി. വാസു, എസ്.കെ. ദേവകുമാർ, വി.പി. കുഞ്ഞിക്കണാരൻ, സുന്ദരൻ നായർ, വിഷ്ണു മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.