വനംവകുപ്പ് സ്വമേധയാ കേസെടുത്തു

*മുറിച്ച മരങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു മേപ്പാടി: സ്വകാര്യ ഭൂമിയിൽനിന്ന് അനധികൃതമായി 27 വീട്ടിമരങ്ങൾ മുറിച്ചതിന് വനംവകുപ്പ് കേസെടുക്കുകയും മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വനംവകുപ്പ് വൈത്തിരി സ്റ്റേഷനു കീഴിൽ വരുന്ന തൃക്കൈപ്പറ്റ വില്ലേജിൽപെട്ട കോട്ടവയലിലാണ് സംഭവം. മറ്റു ജില്ലക്കാരായ ഒന്നിലധികം വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും 10 ഏക്കറിലധികം വരുന്നതുമായ സ്ഥലത്തുനിന്നാണ് മരങ്ങൾ മുറിച്ചത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നാണെങ്കിലും വീട്ടി, തേക്ക് മുതലായ മരങ്ങൾ മുറിക്കുന്നതിന് വില്ലേജ് അധികൃതരുടെ അനുമതിയും വനംവകുപ്പി​െൻറ പാസും ആവശ്യമാണ്. ഇക്കാര്യത്തിൽ ആ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതിനാൽ 2005ലെ കേരള വനേതര പ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമത്തി​െൻറ ലംഘനത്തിനാണ് സ്ഥലമുടമകൾക്കെതിരെ കേസെടുത്തതെന്ന് മേപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആഷിഫ് അറിയിച്ചു. സ്ഥലത്തില്ലാത്തതിനാൽ ഉടമകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസ് മഹസർ കൽപറ്റ സി.ജെ.എം കോടതിയിൽ വനംവകുപ്പ് അധികൃതർ സമർപ്പിച്ചതായാണ് വിവരം. വീട്ടിമരങ്ങൾ മുറിച്ചതായി അറിവു ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് സ്വമേധയാ കേെസടുക്കുകയാണ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.