ഗൂഡല്ലൂർ: ആദിവാസികൾ ദേവർഷോല പഞ്ചായത്ത് ഒാഫിസ് ഉപരോധിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ആദിവാസി കുടുംബങ്ങളാണ് ഉപരോധ സമരം നടത്തിയത്. പഞ്ചായത്തിലെ പുഴമ്പട്ടി, ചെമ്പക്കൊല്ലി തുടങ്ങിയ ഗ്രാമങ്ങളിൽനിന്നുള്ള കുറുമർ, നായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തിൽപെട്ടവരാണ് സമരത്തിൽ പങ്കെടുത്തത്. വീട്, റോഡ്, നടപ്പാത, ശൗചാലയം, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്ക് എന്നിവ പഞ്ചായത്ത്തലത്തിൽ ചെയ്തുതരാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സമരക്കാരുമായി പഞ്ചായത്ത് അധികൃതർ നടത്തിയ ചർച്ചയിൽ പഞ്ചായത്തിലെ ആദിവാസി കോളനികളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അടുത്തവർഷം ജനവരി 15നുള്ളിൽ ടെൻഡർ പൂർത്തിയായാൽ വികസനപ്രവൃത്തികൾ ആരംഭിക്കുമെന്നും ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. ആദിവാസി മുന്നേറ്റ സംഘം നേതാക്കളായ കെ.കെ. സുബ്രഹ്മണി, സുരേഷ്, ശിവരാജ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. GDR ADIVASI ആദിവാസികൾ ദേവർഷോല പഞ്ചായത്ത് ഒാഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.