വടകര: മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ തയാറാക്കിയ 'പാളയംകോടൻ -മൈസൂർവാഴയുടെ ഔഷധവീര്യം' എന്ന പുസ്തകം സി.കെ. നാണു എം.എൽ.എ ആയുർവേദ പാരമ്പര്യ വൈദ്യൻ എം.ടി. ഭാസ്കരൻ വൈദ്യർക്ക് നൽകി പ്രകാശനം ചെയ്തു. പ്രഫ. കടത്തനാട്ട് നാരായണൻ പുസ്തകം പരിചയപ്പെടുത്തി. ജില്ലപഞ്ചായത്തംഗം ടി.കെ. രാജൻ, കെ. ഗോപാലൻ വൈദ്യർ, പി.എസ്. വേണുഗോപാൽ വൈദ്യർ, റഷീദ് വൈദ്യർ, കെ.പി. ഉണ്ണിഗോപാലൻ, വൈദ്യൻ എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. സ്നേഹോപഹാരമായി സ്മാർട്ട് ക്ലാസ് മുറികൾ അഴിയൂർ: ഗവ. ഹൈസ്കൂളിൽനിന്ന് പടിയിറങ്ങിയവരുടെ വക എട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി. പൂർവവിദ്യാർഥിസംഘടനയായ 'ഓർമച്ചെപ്പാണ്' നാലു ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ലാസ് മുറികൾ ആധുനീകരിച്ചത്. 1957 മുതൽ സ്കൂളിൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് 'ഓർമച്ചെപ്പ്'. പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കാനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അഴിയൂർ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നു. അതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടയിലാണ് 'ഓർമെച്ചപ്പ്' പ്രവർത്തകരും രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് സ്മാർട്ട് ക്ലാസ്മുറികൾ ഉദ്ഘാടനം ചെയ്തു. കാസിം നെല്ലോളി അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരൻ, നിഷ പറമ്പത്ത്, കെ.പി. പ്രമോദ്, എ. േപ്രമലത, രമഭായ്, എം.പി. കുമാരൻ, തോട്ടത്തിൽ ശശിധരൻ, പി.എം. അശോകൻ, സാഹിർ പുനത്തിൽ, പി.പി. ശ്രീധരൻ, പി.എം. അശോകൻ, പ്രഫ. ഇ. ഇസ്മയിൽ, വത്സൻ, ശഹദ, എ. വിജയരാഘവൻ, വി.പി. സുരേന്ദ്രൻ, ഹാരിസ് മുക്കാളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.