ചേന്ദമംഗലൂർ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല കേരളോത്സവം ഫുട്ബാൾ മത്സരത്തിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയ ചേന്ദമംഗലൂർ ഈസ്റ്റ് എഫ്.സി ഫുട്ബാൾ ക്ലബിന് സോളിഡാരിറ്റി പ്രാദേശികഘടകം സ്വീകരണം നൽകി. മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ഉപഹാരം നൽകി. മുനിസിപ്പൽ കൗൺസിലർ ഷഫീഖ് മാടായി, മഹല്ല് പ്രസിഡൻറ് സുബൈർ കൊടപ്പന, സി.കെ സിദ്ദീഖ്, മുഹമ്മദ് സാലിഹ്, സി.കെ. വഹാബ്, കെ.സി. മുഹമ്മദലി, പി.ടി. കുഞ്ഞാലി, തമാം മുബാരിസ്, സാബിഖ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് അൻവർ ഇ.കെ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.