lead 4... കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്: അയൽക്കൂട്ട തെരഞ്ഞെടുപ്പ് ജനുവരി എട്ടു മുതൽ

lead 4... കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്: അയൽക്കൂട്ട തെരഞ്ഞെടുപ്പ് ജനുവരി എട്ടു മുതൽ - വിജ്ഞാപനം 23ന് കൽപറ്റ: കുടുംബശ്രീയുടെ ജനാധിപത്യ മാതൃകയിലുള്ള സംഘടന തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജില്ലയിലെ 9500 അയൽക്കൂട്ടങ്ങളിലേക്കും 512 എ.ഡി.എസുകളിലേക്കും 26 സി.ഡി.എസുകളിലേക്കും പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 2015ൽ സ്ഥാനമേറ്റ ഭാരവാഹികളുടെ കാലാവധി ജനുവരി 25ന് പൂർത്തിയാകും. പുതിയ ഭാരവാഹികൾ ജനുവരി 26ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഡിസംബർ 23ന് പുറത്തിറങ്ങും. ജില്ല കലക്ടർ നിശ്ചയിച്ച ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിലാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുക. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. തദ്ദേശഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ല കലക്ടർ വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറക്കിയ ബൈലോയുടെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അയൽക്കൂട്ടം ജനുവരി എട്ടിന് ആരംഭിക്കുന്ന അയൽക്കൂട്ട തെരഞ്ഞെടുപ്പോടെയാണ് പ്രവർത്തനങ്ങളുടെ തുടക്കം. വിജ്ഞാപനം വന്നയുടനെ ചേരുന്ന അയൽക്കൂട്ട യോഗത്തിൽ തെരഞ്ഞെടുക്കുന്ന അയൽക്കൂട്ട അധ്യക്ഷയുടെ നേതൃത്വത്തിൽ ജനുവരി 14 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിലായിരിക്കും തെരഞ്ഞെടുപ്പുകൾ നടക്കുക. ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ മത്സരത്തിനുണ്ടെങ്കിൽ രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. പ്രസിഡൻറ്, സെക്രട്ടറി, ആരോഗ്യ ദായക വളൻറിയർ, വരുമാന ദായക വളൻറിയർ, അടിസ്ഥാന സൗകര്യ വളൻറിയർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ടത്തിൽ ബി.പി.എൽ അംഗങ്ങളുണ്ടെങ്കിൽ പ്രസിഡൻറ് അല്ലെങ്കിൽ സെക്രട്ടറി എന്നിവരിൽ ഒരാൾ ഈ വിഭാഗത്തിൽ നിന്നായിരിക്കണം. എ.ഡി.എസ് സി.ഡി.എസ് വരണാധികാരി നിയമിക്കുന്ന എ.ഡി.എസ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിലായിരിക്കും എ.ഡി.എസ് തെരഞ്ഞെടുപ്പ് നടത്തുക. ജനുവരി 18 മുതൽ 21 വരെയുള്ള ഏതുദിവസവും തെരഞ്ഞെടുപ്പ് നടത്താം. 512 എ.ഡി.എസുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ഒരു വാർഡിലെ മുഴുവൻ അയൽക്കൂട്ടങ്ങളിൽനിന്നും തെരഞ്ഞെടുത്ത അഞ്ച് ഭാരവാഹികൾ ചേർന്ന പൊതുസഭയാണ് എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഏഴംഗ ഭരണസമിതി തെരഞ്ഞെടുപ്പാണ് എ.ഡി.എസിൽ ആദ്യം നടക്കുക. തുടർന്ന്, ഈ ഭരണസമിതി അംഗങ്ങളിൽനിന്നും ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ, സെക്രട്ടറി എന്നീ മൂന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. സി.ഡി.എസ് ജനുവരി 25നാണ് എ.ഡി.എസ് തെരഞ്ഞെടുപ്പ്. എ.ഡി.എസി​െൻറ തെരഞ്ഞെടുക്കപ്പെട്ട ഏഴംഗ ഭരണസമിതിയിലെ എല്ലാവരും ഉൾപ്പെട്ടതാണ് സി.ഡി.എസ് പൊതുസഭ. ഓരോ എ.ഡി.എസിലെയും ഭരണസമിതി അംഗങ്ങൾ പ്രത്യേകം യോഗം ചേർന്ന് ഒരു സി.ഡി.എസ് ഭരണസമിതിംഗത്തെ തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളിൽനിന്നാണ് സി.ഡി.എസി​െൻറ ഔദ്യോഗിക ഭാരവാഹികളായ ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നത്. എസ്.സി/എസ്.ടി സംവരണം എല്ലാതലത്തിലും ബി.പി.എൽ പ്രാതിനിധ്യവും എസ്.സി/എസ്.ടി സംവരണവും ഉറപ്പുവരുത്തുന്നതിനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അയൽക്കൂട്ട പ്രസിഡൻറ്/സെക്രട്ടറി, എ.ഡി.എസ് ചെയർപേഴ്സൻ/സെക്രട്ടറി, സി.ഡി.എസ് ചെയർപേഴ്സൻ/വൈസ് ചെയർപേഴ്സൻ എന്നിവരിൽ ഒരാൾ ബി.പി.എൽ ആയിരിക്കണം. പൊതുയോഗങ്ങളിൽ 75 ശതമാനത്തിൽ കൂടുതൽ ബി.പി.എൽ അംഗങ്ങളുണ്ടെങ്കിൽ നാല് ഭാരവാഹികൾ നിർബന്ധമായും ഈ വിഭാഗത്തിൽ നിന്നായിരിക്കണം. 51 മുതൽ 75 ശതമാനം വരെ മൂന്ന് പേരും 26 മുതൽ 50 ശതമാനം വരെ രണ്ടുപേരും 26 ൽ താഴെയാണെങ്കിൽ ഒരാളും ബി.പി.എൽ ആയിരിക്കണം. എന്നാൽ, അയൽക്കൂട്ടത്തിൽ ബി.പി.എൽ അംഗങ്ങളില്ലെങ്കിൽ ഈ നിബന്ധനകൾ ബാധകമല്ല. അയൽക്കൂട്ട തലം മുതൽ പ്രത്യേകം പട്ടികജാതി/വർഗ സംവരണവും ഉറപ്പ് വരുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ ഹാജർ കണക്കാക്കിയാണ് ഈ അനുപാതവും തീരുമാനിക്കേണ്ടത്. ഒന്നരലക്ഷത്തോളം സ്ത്രീകളുടെ പങ്കാളിത്തം സി.ഡി.എസ് ചെയർപേഴ്സൻ ഒഴികെ മറ്റാരും ഒരേ ഭാരവാഹി സ്ഥാനം മൂന്നുതവണയിൽ കൂടുതൽ തുടർച്ചയായി വഹിക്കാൻ പാടില്ല. സി.ഡി.എസ് ചെയർപേഴ്സ​െൻറ കാര്യത്തിൽ ഇത് രണ്ടു തവണയായിരിക്കും. 1,45,000ത്തോളം സ്ത്രീകളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക. അഫിലിയേഷൻ സംബന്ധിച്ച പരാതികൾ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഏഴുദിവസത്തിനകം ജില്ല മിഷൻ കോഓഡിനേറ്റർക്ക് കൈമാറണം. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി ജില്ല മിഷൻ കോഓഡിനേറ്റർ 10 ദിവസത്തിനകം തീർപ്പ് കൽപ്പിക്കും. അയൽക്കൂട്ട, എ.ഡി.എസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ സി.ഡി.എസ് വരണാധികാരിക്കാണ് നൽകേണ്ടത്. തീരുമാനത്തിൽ അതൃപ്തിയുള്ള പക്ഷം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പരാതി നൽകാം. സി.ഡി.എസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഏഴു ദിവസത്തിനകം നേരിട്ട് നൽകണം. തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ ജില്ല കലക്ടർക്ക് അപ്പീൽ നൽകാം. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി തെരഞ്ഞെടുത്ത വരണാധികാരികൾക്കും ഉപ വരണാധികാരികൾക്കും ഇൗ മാസം 20ന് രാവിലെ 10 മുതൽ ഹോട്ടൽ ഹരിതഗിരിയിൽ പ്രത്യേക പരിശീലനം നൽകും. -------------------------------------------------------------------- നെല്ലിയമ്പത്ത് 'കൊയ്ത്തും വിതയും' നാളെ കൽപറ്റ: ജൈവ നെൽകൃഷിയുടെ കൊയ്ത്തും മുത്താറി കൃഷിയുടെ വിതയും 'കൊയ്ത്തും വിതയും' എന്നപേരിൽ തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലങ്കരസഭയുടെ കീഴിലുള്ള കാർഡ് (ക്രിസ്റ്റ്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മ​െൻറ്) എന്ന സംഘടനയുടെ നേതൃത്വത്തിൽ പനമരം നെല്ലിയമ്പത്ത് നടക്കുന്ന പരിപാടി രാവിലെ 10.30ന് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് സൂപ്രണ്ട് അരുൾ ആർ.ബി. കൃഷ്ണ മുഖ്യസന്ദേശം നൽകും. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗവും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ മുഖ്യാതിഥിയായിരിക്കും. 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന സന്ദേശം ഉൾക്കൊണ്ടാണ് കാർഡ് ജൈവകൃഷി േപ്രാത്സാഹന പരിപാടികൾ ആരംഭിച്ചത്. ഇതി​െൻറ ഭാഗമായി മൂന്നുവർഷം മുമ്പാണ് ജൈവ നെൽകൃഷി ആരംഭിച്ചത്. ഇതി​െൻറ തുടർച്ചയായാണ് കണിയാമ്പറ്റ പഞ്ചായത്തിലെ കാവടത്ത് ഉമ, ഗന്ധകശാല എന്നീ നെൽവിത്തുകൾ കൃഷി ചെയ്തത്. ഇതി​െൻറ വിളവെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. കാർഡ് ഡയറക്ടർ ഫാ. കെ.വൈ. ജേക്കബ്, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ, ജില്ല ഐ.ടി.ഡി.പി ഓഫിസർ പി. വാണിദാസ്, കൃഷി ഓഫിസർ പി.ഒ. മുഹമ്മദ് ഷെഫീഖ്, വാർഡംഗം ൈറഹാനത്ത് മുഹമ്മദ്, വി.ഡി.സി ഫെഡറേഷൻ സെക്രട്ടറി മല്ലൻ, രതി സുബ്രഹ്മണ്യൻ, കാർഡ് അസി. ഡയറക്ടർ ഫാ. ബി. തോമസ്, ട്രഷറർ ജോസി കുര്യൻ എന്നിവർ സംസാരിക്കും. തുടർന്ന്, വിവിധ ആദിവാസി കലാരൂപങ്ങളും അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ടി.ഇ. ഏലിയാസ്, കെ.പി. ആരതി, ആലീസ് ജോയി, കാവലൻ കാവടം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.