അയ്യപ്പൻ വിളക്ക് മഹോത്സവം; ഭക്തിനിർഭരമായി പാലകൊമ്പ് എഴുന്നള്ളിപ്പ് കൽപറ്റ: മുണ്ടേരി ധർമശാസ്ത സേവാസംഘത്തിെൻറ ആഭിമുഖ്യത്തിൽ മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് നടത്തുന്ന അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ പാലകൊമ്പ് എഴുന്നള്ളിപ്പ് ശനിയാഴ്ച നടന്നു. വൈകീട്ട് ഭക്തിനിർഭരമായി നടന്ന പാലകൊമ്പ് എഴുന്നള്ളിപ്പിൽ ആയിരങ്ങളാണ് പങ്കാളികളായത്. ചെണ്ടവാദ്യം, കാവടിയാട്ടം, നിശ്ചലദൃശ്യം എന്നിവയുടെ അകമ്പടിയോടെ കൽപറ്റ നഗര പ്രദക്ഷിണം ചെയ്ത് ഒമ്പതുമണിയോടെ പാലകൊമ്പ് എതിരേൽപ് നടന്നു. ശനിയാഴ്ച ഗണപതിഹോമം, കുടിവെപ്പ് പൂജ, അന്നദാനം, താഴിക കുടം വെക്കൽ മേളം, മഹാലിംഗം പാർട്ടിയുടെ ഭജന, കുഞ്ഞൻ ആൻഡ് പാർട്ടിയുടെ തായമ്പക എന്നിവയും നടന്നു. രക്ഷാധികാരികളായ അഡ്വ. ടി.ജെ. സുന്ദർറാം, പി. ദേവദാസ്, പ്രസിഡൻറ് എം.കെ. മുരളീധരൻ, വൈസ് പ്രസിഡൻറുമാരായ കെ.പി. വിജയകുമാർ, വി.വി. ഗിരീഷ്, സെക്രട്ടറി വി. ബാബു, ജോ. സെക്രട്ടറി കെ. വാസു, പി.കെ. സുരേഷ് കുമാർ, ട്രഷറർ ജി. ജയപ്രസാദ്, സി.എം. രാജേഷ്, മാതൃസമിതി പ്രസിഡൻറ് ശാലിനി രാജേന്ദ്രൻ, സെക്രട്ടറി ബിന്ദു വിശ്വനാഥൻ, വി. ബാബു, ജി. മുരളീധരൻ, ബാലൻ സ്വാമി എന്നിവർ നേതൃത്വം നൽകി. ---------------------------- SATWDL18 മുണ്ടേരി ശ്രീധർമശാസ്താ സേവാസംഘത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിെൻറ ഭാഗമായി പാലകൊമ്പ് എഴുന്നള്ളിപ്പ് നഗരപ്രദക്ഷിണത്തിനായി പുറപ്പെടുന്നു SATWDL20 മുണ്ടേരി ശ്രീധർമശാസ്താ സേവാസംഘത്തിെൻറ ആഭിമുഖ്യത്തിൽ മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് നടത്തുന്ന അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് കൽപറ്റ നഗരത്തിൽ നടന്ന പാലകൊമ്പ് എഴുന്നള്ളിപ്പിൽനിന്ന് ----------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.